കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല 12-)0 മത് ഇന്റർ കോളേജിയേറ്റ് അത്‌ലറ്റിക് മീറ്റ്
റിപ്പോർട്ട് : ദൗലത് ഷാ എം
തൃശ്ശൂര്‍: കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല 12-)0 മത് ഇന്റർ കോളേജിയേറ്റ് അത്‌ലറ്റിക് മീറ്റ് 2025-26 പോസ്റ്റർ ബഹുമാനപ്പെട്ട വൈസ് ചാൻസലർ ഡോ മോഹനൻ കുന്നുമ്മൽ പ്രകാശനം ചെയ്തു. രജിസ്ട്രാർ ഡോ. ഗോപകുമാർ എസ്, വിദ്യാർത്ഥികാര്യ ഡീൻ ഡോ. ആശിഷ് ആർ, അക്കാദമിക് ഡീൻ ഡോ. ബിനോജ്, മെഡിക്കൽ കോളേജ് വിദ്യാർത്ഥി പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഡിസംബർ 12, 13, 14 തീയതികളിലാണ് അത്‌ലറ്റിക് മീറ്റ് സംഘടിപ്പിക്കുന്നത്. തൃശൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗം മേധാവി ഡോ. അജയഘോഷ്. എം.വി, വൈസ് ചാൻസലറിന് പോസ്റ്റർ കൈമാറി. റിവോറ കോളേജ് യൂണിയൻ സ്പോർട്സ് സെക്രട്ടറി മനീഷ് എം. മേനോൻ, ജനറൽ സെക്രട്ടറി സനിൻ അഹമദ്, യു.യു.സി (യു.ജി) സിഭത്തുള്ള എന്നിവർ സന്നിഹിതരായിരുന്നു.
ഇതോടൊപ്പം KUHS ഇന്റർസോൺ അത്‌ലറ്റിക് മീറ്റിന്റെ ഓഫീഷ്യൽ സോഷ്യൽ മീഡിയ പേജും ഉദ്ഘാടനം ചെയ്തു.













