ലോക വധശിക്ഷ വിരുദ്ധ ദിനം ആചരിച്ചു

Keralanewsmedia

ലോക വധശിക്ഷ വിരുദ്ധ ദിനം ആചരിച്ചു
സിവിൽ റൈറ്റ്സ് ആന്‍ഡ് സോഷ്യൽ ജസ്റ്റിസ് സൊസൈറ്റി (CRSJS) ലോക വധശിക്ഷ ദിനാചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ, മുൻ എം.പി.അഡ്വ: എ. സമ്പത്ത് ഉദ്ഘാടനം  ചെയ്തപ്പോൾ.

*പ്രസിദ്ധീകരണത്തിന്*

 തിരുവനന്തപുരം :ലോക വധശിക്ഷ വിരുദ്ധ ദിനം ആചരിച്ചു! (WORLD DAY AGAINST THE DEATH PENALTY) പാരിസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള വധശിക്ഷ വിരുദ്ധകൂട്ടായ്മയുടെ (World Coalition Against the Death Penalty) അംഗമായ സിവിൽ റൈറ്റ്സ് ആന്‍ഡ് സോഷ്യൽ ജസ്റ്റിസ് സൊസൈറ്റി (CRSJS) ലോക വധശിക്ഷ ദിനാചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ, മുൻ എം.പി.അഡ്വ: എ. സമ്പത്ത് ഉദ്ഘാടനം  ചെയ്തു. വധശിക്ഷ പോലുളള പ്രാകൃത ശികഷാരീതികൾക്ക് ഒര് ആധുനിക ജനാതിപത്യ സമൂഹത്തിൽ  സ്ഥാനമില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.   മുന്‍ ജില്ലാ ജഡ്ജി എ. കെ.ഗോപകുമാർ മുഖ്യ പ്രഭാഷണം നടത്തി . CRSJS സെക്രട്ടറി  ആർ. ജയചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങില്‍, CRSJS പ്രസിഡണ്ട്  മുടവൻമുഗൾ രവി, വൈസ് പ്രസിഡണ്ട്  കെ. ഉദയകുമാര്‍, ജോയന്റ് സെക്രട്ടറി അഡ്വ. ബി ജയചന്ദ്രൻ നായർ തുടങ്ങിയവർ സംസാരിച്ചു.