സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഒരു സ്ത്രീ മരിച്ചു

Keralanewsmedia

സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഒരു സ്ത്രീ മരിച്ചു

സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഒരു സ്ത്രീ മരിച്ചു

കൊല്ലം: സംസ്ഥാനത്ത് അമീബിക്

മസ്തിഷ്കജ്വരം ബാധിച്ച് വീണ്ടും മരണം. കൊല്ലം പട്ടാഴി സ്വദേശിയായ സ്ത്രീ ആണ് മരിച്ചത്. 48 വയസ്സായിരുന്നു.സെപ്തംബർ 23-ാം തീയതി മുതൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 11 ദിവസത്തിനിടെ മൂന്നാമത്തെ അമീബിക് മസ്തിഷ്കജ്വര മരണമാണ്.

ഇതുവരെ 100 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗവുമായി ബന്ധപ്പെട്ട് മരണനിരക്ക് ഉയരുന്നത് വലിയ ആശങ്കയിലാക്കിയിരിക്കുകയാണ്.

തെക്കൻ ജില്ലകളിൽ കൊല്ലം തിരുവനന്തപുരം ജില്ലകളിലാണ് കൂടുതൽ രോഗ ബാധിതരുള്ളത്. വടക്കൻ ജില്ലകളിൽ കോഴിക്കോട് മലപ്പുറം ജില്ലകളിലും രോഗബാധിതർ വർധിക്കുന്നുണ്ട്.