*"വിഷൻ 2031" പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന തല സെമിനാർ നാളെ
Keralanewsmedia
ഐ പി ആര്‍ ഡി
*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്*
*തിരുവനന്തപുരം*
*വാര്‍ത്താക്കുറിപ്പ്*
12 ഒക്ടോബർ 2025
*"വിഷൻ 2031" പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന തല സെമിനാർ നാളെ*
#മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും#
"വിഷൻ 2031" ൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ സംസ്ഥാന തല വികസന സെമിനാർ നാളെ (ഒക്ടോബർ 13 ന്) രാവിലെ 10 ന് ടാഗോർ തിയേറ്ററിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സെമിനാർ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷത വഹിക്കും.
ആൻ്റണി രാജു എം.എൽ.എ, മേയർ ആര്യ രാജേന്ദ്രൻ, ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് ഡി. സുരേഷ് കുമാർ, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം മിനി സുകുമാർ, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഉമേഷ് എൻ. എസ്.കെ തുടങ്ങിയവർ സംസാരിക്കും. ' മികവിൻ്റെ 9 വർഷങ്ങൾ' പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. വാസുകി അവതരിപ്പിക്കും.
11:30 ന് വിവിധ വിഷയങ്ങളിൽ പാനൽ ചർച്ച നടക്കും. എസ്.സി.ഇ. ആർ.ടി ഡയറക്ടർ ഡോ.ജയപ്രകാശ് ആർ.കെ മോഡറേറ്ററാകും. 'കേരളീയ പൊതുവിദ്യാഭ്യാസം-മികവിൻ്റെ നാൾ വഴികൾ, നാളെയുടെ പ്രതീക്ഷകൾ' എന്ന വിഷയത്തിൽ കേരള ചരിത്ര ഗവേഷണ കൗൺസിൽ ചെയർപേഴ്സൺ ഡോ കെ. എൻ. ഗണേഷ് സംസാരിക്കും.
'നാളെയുടെ അധ്യാപകരും ടീച്ചർ പ്രൊഫഷണലിസവും' എന്ന വിഷയം ഡൽഹി സർവ്വകലാശാല പ്രൊഫസർ നമിത രംഗനാഥനും 'ഗുണമേന്മ വിദ്യാഭ്യാസം - കാര്യക്ഷമമായ ഭരണ നിർവ്വഹണം' എന്ന വിഷയം അഹമ്മദാബാദ് ഐ. ഐ.എം പ്രൊഫസർ കന്തൻ ശുക്ലയും അവതരിപ്പിക്കും. 'വളരുന്ന സാങ്കേതികവിദ്യ - മാറേണ്ട സ്കൂൾ വിദ്യാഭ്യാസ രീതിശാസ്ത്രങ്ങൾ' എന്ന വിഷയത്തിൽ ഓപ്പൺ ഇൻവെൻഷൻ നെറ്റ് വർക്ക് ഇന്ത്യൻ പ്രതിനിധി വെങ്കിടേഷ് ഹരിഹരൻ സംസാരിക്കും.
ഉച്ചയ്ക്ക് 2 ന് പൊതു ചർച്ച നടക്കും. 3.30 ന് റിപ്പോർട്ടും ക്രോഡീകരണവും മന്ത്രി വി.ശിവൻകുട്ടി അവതരിപ്പിക്കും. തുടർന്ന് സമഗ്ര ശിക്ഷാ കേരളം ഡയറക്ടർ ഡോ. എ. ആർ സുപ്രിയ നന്ദി പ്രകാശിപ്പിക്കും.













