വെഞ്ഞാറമൂട് മേൽപാല നിർമാണവുമായി ബന്ധപെട്ട് 15/10/2025 ( ബുധൻ ) മുതൽ നടപ്പിൽ വരുന്ന പുതിയ ട്രാഫിക് ക്രമീകരണങ്ങൾ 

Keralanewsmedia

വെഞ്ഞാറമൂട് മേൽപാല നിർമാണവുമായി ബന്ധപെട്ട് 15/10/2025 ( ബുധൻ ) മുതൽ നടപ്പിൽ വരുന്ന പുതിയ ട്രാഫിക് ക്രമീകരണങ്ങൾ 

വെഞ്ഞാറമൂട് മേൽപാല നിർമാണവുമായി ബന്ധപെട്ട് 15/10/2025 ( ബുധൻ ) മുതൽ നടപ്പിൽ വരുന്ന പുതിയ ട്രാഫിക് ക്രമീകരണങ്ങൾ 

1. തിരുവനന്തപുരത്തു നിന്നും കരേറ്റ്,കിളിമാനൂർ ഭാഗത്തേക്ക്‌ പോകുന്ന KSRTC ബസ് കൾ തൈക്കാട്, സമന്വയ നഗർ വഴി മൈത്രി നഗറിൽ ( പാകിസ്ഥാൻ മുക്കിൽ )എത്തി ആറ്റിങ്ങൽ റോഡിലേക്ക് തിരിഞ്ഞു മുക്കുന്നൂർ ജംഗ്ഷനിൽ പോയി അവിടെ നിന്നും വലത്തേക്ക് തിരിഞ്ഞു ത്രിവേണി ജംഗ്ഷനിൽ കയറി ആലന്തറ ( ഗോകുലം ഹോസ്പിറ്റൽ ജംഗ്ഷൻ) വന്ന് കിളിമാനൂർ ഭാഗത്തേക്ക്‌ സർവീസ് പോകേണ്ടതാണ്.

     2. കിളിമാനൂർ, കരേറ്റ് ഭാഗത്തു നിന്നും തിരുവനന്തപുരത്തേ ക്ക് പോകുന്ന KSRTC ബസ് കൾ

വെഞ്ഞാറമൂട് പോലീസ് സ്റ്റേഷന്റെ എതിരെ യുള്ള റോഡ് വഴി ഇറങ്ങി വെഞ്ഞാറമൂട് ഡിപ്പോയിൽ വരികയും തിരികെ നാഗരു കുഴി, പാലാം കൊണം വഴി പിരപ്പൻകോട് വന്നു തിരുവനന്തപുരത്തേക്ക് സർവീസ് പോകേണ്ടതുമാണ്.

3.കിഴക്കേക്കോട്ട ഭാഗത്തു നിന്നും വെഞ്ഞാറമൂട് വരെ സർവീസ് നടത്തുന്ന KSRTC ബസ് കൾ തൈക്കാട് നിന്നും MC റോഡ് വഴി നേരെ വയ്യേറ്റ് പെട്രോൾ പമ്പിന് സമീപം വരെ സർവീസ് നടത്തി തിരികെ പോകേണ്ടത് ആണ്. പെട്രോൾ പമ്പിനു സമീപം നാളെ ( 15/10/2025)മുതൽ KSRTC സ്റ്റേഷൻ മാസ്റ്റർ ഓഫീസ് പ്രവർത്തിക്കുന്നത് ആയിരിക്കും.

ഒരു കാരണവശാലും തിരുവനന്തപുരത്തു നിന്നും വരുന്ന KSRTC ബസ് കൾ പിരപ്പൻകോട് നിന്നും വലത്തു തിരിഞ്ഞു പാലാം കോണം, നാഗരുക്കുഴി വഴി സർവീസ് നടത്തുവാൻ പാടില്ല എന്നും ആ റോഡ് ONEWAY ആണെന്നും വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ നിന്നും കർശന നിർദേശം ലഭിച്ചിട്ടുണ്ട്.

ATO

VJD