*അഞ്ച് വർഷത്തെ നേട്ടങ്ങൾ അവതരിപ്പിച്ച് മടവൂരിൽ വികസന സദസ്*
Keralanewsmedia
ഐ പി ആര്‍ ഡി
*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്*
*തിരുവനന്തപുരം*
*വാര്‍ത്താക്കുറിപ്പ്*
17 ഒക്ടോബർ 2025
*അഞ്ച് വർഷത്തെ നേട്ടങ്ങൾ അവതരിപ്പിച്ച് മടവൂരിൽ വികസന സദസ്*
കഴിഞ്ഞ അഞ്ചു വര്‍ഷം പഞ്ചായത്ത് നടപ്പാക്കിയ വികസന നേട്ടങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് മടവൂര്‍ ഗ്രാമപഞ്ചായത്തില്‍ വികസന സദസ്സ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ബിജുകുമാര്‍ ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് നടത്തിയ സംവാദത്തില്‍ ലൈഫ് ഗുണഭോക്താക്കള്‍ക്ക് ഫ്‌ളാറ്റ് അനുവദിക്കുക, ഭവന നിര്‍മാണ വിഹിതം വര്‍ധിപ്പിക്കുക, പെന്‍ഷന്‍ തുക വര്‍ധിപ്പിക്കുക, ജനറല്‍ വിഭാഗത്തിന് വീട് അറ്റകുറ്റപ്പണിക്ക് തുക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അവതരിപ്പിച്ചു.
പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച യോഗത്തില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റസിയ ബി. എം, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ചന്ദ്രലേഖ എസ് തുടങ്ങിയവര്‍ പങ്കെടുത്തു.













