മോൻസിക്കും മനീഷിനും അഭിമാനിക്കാം:!പിതാവിൻ്റെ കണ്ണുകൾ ഇനി രണ്ടു പേരിലൂടെ കാഴ്ചകൾ കാണും.
തയ്യാറാക്കിയത്: സ്വന്തം ലേഖകൻ
മോൻസിക്കും മനീഷിനും അഭിമാനിക്കാം:!പിതാവിൻ്റെ കണ്ണുകൾ ഇനി രണ്ടു പേരിലൂടെ കാഴ്ചകൾ കാണും.
കോട്ടയ്ക്കൽ: തൃക്കുന്നപ്പുഴ പതിയാങ്കരമധു (69) പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് 16ന്
വൈകിട്ട് 3.45 ന് അന്തരിച്ചു. ഈ സമയത്ത് അവിടെ ചെന്ന ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുധിലാൽ തൃക്കുന്നപ്പുഴയാണ് പിതാവിൻ്റെ കണ്ണ് ദാനം ചെയ്യുന്നതിനെ കുറിച്ച് മക്കളോട് സംസാരിക്കുന്നത്. രണ്ടു പേർക്കും സമ്മതം. അവർ അമ്മ ഓമനയെ കൂടി വിവരം അറിയിച്ചു. മറ്റു ബന്ധുക്കളോട് പറഞ്ഞപ്പോൾ അവർക്കും സന്തോഷം. അങ്ങനെ തൃക്കുന്നപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ജോയി എസ്
നോട്കാര്യം പറഞ്ഞു. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ വണ്ടാനം മെഡിക്കൽ കോളേജ് ഒഫ്താൽമോളജി വിഭാഗത്തിലെ
ഡോ. ഭാഗ്യലക്ഷ്മി, ഡോ. ആസിയ, ഡോ. അനന്തകൃഷ്ണൻ , ഡോ. അമൽ എന്നിവർ ഉപകരണങ്ങളുമായി ആംബുലൻസിൽ തൃക്കുന്നപ്പുഴയിലെ വീട്ടിലെത്തി .
അവരോടൊപ്പം തൃക്കുന്നപ്പുഴയിലെ ഹെൽത്ത്
സൂപ്പർവൈസർ എം. എൻ സുനിൽ , ഹെൽത്ത് ഇൻസ്പെക്ടർ ശ്രീജ അജിത്ത് , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സാബു ശരവണ, ഒഫ്താൽമോളജിസ്റ്റ് ധന്യ എന്നിവർ
നേത്രദാന നടപടിക്രമങ്ങൾ പൂർത്തീകരിച്ചു. തുടർന്ന് തൃക്കുന്നപ്പുഴ CHC യുടെ പേരിൽ ആദരവ് അർപ്പിക്കുകയും നേത്രദാനത്തിൻ്റെ മാഹാത്മ്യത്തെ കുറിച്ച് ഡോ. ജോയി സംസാരിക്കുകയും ചെയ്തു.













