വർക്കല മൈതാനം അണ്ടർ പാസേജ് മോടിപിടിപ്പിക്കൽ: 99.94 ലക്ഷം രൂപയ്ക്ക് അനുമതി

റിപ്പോർട്ട്‌ :സജീവ് ഗോപാലൻ

വർക്കല മൈതാനം അണ്ടർ പാസേജ് മോടിപിടിപ്പിക്കൽ: 99.94 ലക്ഷം രൂപയ്ക്ക് അനുമതി

വർക്കല മൈതാനം അണ്ടർ പാസേജ് മോടിപിടിപ്പിക്കൽ: 99.94 ലക്ഷം രൂപയ്ക്ക് അനുമതി

തിരുവനന്തപുരം: ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ വർക്കലയുടെ പ്രവേശന കവാടമായി അറിയപ്പെടുന്ന വർക്കല മൈതാനം അണ്ടർ പാസേജ് സൗന്ദര്യവത്കരിക്കുന്നതിന് 99,94,110 ലക്ഷം രൂപയുടെ ഭരണാനുമതി. ഡിസൈൻ പോളിസിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ മേൽപ്പാലങ്ങളുടെ അടിഭാഗം വിവിധങ്ങളായ വിനോദോപാധികൾ സ്ഥാപിച്ചു മനോഹരമാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്.വർക്കല എംഎൽഎ വി ജോയി ഇത് സംബന്ധിച്ച് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന് നിവേദനം നൽകിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. ആറ് മാസത്തിനകം പദ്ധതി പൂർത്തീകരിക്കണം. പൊതുമരാമത്ത് വകുപ്പിനാണ് നിർമ്മാണച്ചുമതല.

വർക്കല അണ്ടർ പാസേജിന്റെ ചുമരുകൾ മോടിപിടിപ്പിക്കുന്നത് ഇവിടെയെത്തുന്ന വിദേശ ടൂറിസ്റ്റുകളുടെയടക്കം ശ്രദ്ധ ആകർഷിക്കുന്നതിന് സഹായകമാകുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.മേൽപ്പാലത്തിന്റെ അടിഭാഗത്തുള്ള ചുമരുകൾ ആകർഷകമായ ആർട്ട് വർക്കുകളാലും മനോഹരമായ ദീപാലങ്കാരങ്ങളാലും മോടി കൂട്ടുന്നതാണ് പദ്ധതി.