ത്രിദിന പ്രകൃതി മെഡിക്കൽ ക്യാമ്പിന് തുടക്കം കുറിച്ചു

റിപ്പോർട്ട്‌ :ദൗലത് ഷാ എo

ത്രിദിന പ്രകൃതി മെഡിക്കൽ ക്യാമ്പിന് തുടക്കം കുറിച്ചു
ഫോട്ടോ :കൊല്ലം ഗവണ്മെന്റ് മെഡിക്കൽ കോളേജ് നാഷണൽ സർവീസ് സ്‌കീമിലെ വോളന്റീർസ് സ്പെഷ്യൽ ക്യാമ്പിന്റെ ഭാഗമായി തൃശൂർ ഇരിഞ്ഞാലക്കുടയിലെ NIPMR കേന്ദ്രം സന്ദർശിച്ചപ്പോൾ. മെഡിക്കൽ കോളേജ് പ്രോഗ്രാം ഓഫീസർ ഡോ മനോ രാകേഷ്, NIPMR ഡയറക്ടർ ശ്രീ ചന്ദ്ര ബാബു എന്നിവർ എൻ എസ് എസ് ടീമിനൊപ്പം

ത്രിദിന പ്രകൃതി മെഡിക്കൽ ക്യാമ്പിന് തുടക്കം കുറിച്ചു

കൊല്ലം: ഗവണ്മെന്റ് മെഡിക്കൽ കോളേജ് നാഷണൽ സർവീസ് സ്കീമിലെ വോളന്റീർസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ത്രിദിന നേച്ചർ മെഡിക്കൽ ക്യാമ്പിന് തുടക്കമായി.ക്യാമ്പ് ഒക്ടോബർ 20ന് സമാപിക്കും. ത്രിദിന നേച്ചർ & മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി തൃശൂർ ഇൻ മൈൻഡ് ഇൻസ്റ്റിറ്റ്യൂട്ട്, ഇരിഞ്ഞാലക്കുടയിലെ NIPMR കേന്ദ്രം എന്നിവ സന്ദർശിച്ചു. ഡോ ഇക്ബാൽ, ഡോ മനോജ്‌, ഡോ ജയപ്രകാശ്, ജെസ്‌ന എന്നിവർ വിദ്യാർത്ഥികൾക്ക് വിവിധ ക്ലാസുകൾ നൽകി. നേച്ചർ ക്യാമ്പിന്റെ ഭാഗമായി വാഴച്ചാൽ വനമേഖലയിൽ ട്രെക്കിങ്, പരിസ്ഥിതി നിരീക്ഷണം എന്നിവ ഫോറെസ്റ്റ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ നടത്തും. 19ന് പ്രദേശ നിവാസികൾക്കായി മെഡിക്കൽ ക്യാമ്പ് പ്രോഗ്രാം ഓഫീസർ ഡോ മനോ രാകേഷിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ സംഘടിപ്പിക്കും. പ്രകൃതിയെ അടുത്തറിഞ്ഞു പഠിക്കുക എന്നതാണ് ക്യാമ്പ് കൊണ്ട് ലക്ഷ്യമാക്കുന്നത്.