ശരീരത്തിലെ സമ്മർദ്ദം നിയന്ത്രിക്കാൻ ശതാവരി

Keralanewsmedia

ശരീരത്തിലെ സമ്മർദ്ദം നിയന്ത്രിക്കാൻ ശതാവരി

ശരീരത്തിലെ സമ്മർദ്ദം നിയന്ത്രിക്കാൻ ശതാവരി

ശതാവരിക്കിഴങ്ങിന് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. ഇതൊരു ഡൈയൂററ്റിക് ആയി പ്രവർത്തിക്കുകയും, അമിത ദ്രാവകം ശരീരത്തിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്യും.ദഹന എൻസൈമുകളുടെ (ലിപേസ്, അമൈലേസ്) പ്രവർത്തനം വർദ്ധിപ്പിച്ച് ദഹനത്തെ മെച്ചപ്പെടുത്തുന്നു. കൊഴുപ്പ്, കാർബോഹൈഡ്രേറ്റ് എന്നിവയുടെ ദഹനം എളുപ്പമാക്കുന്നു. രോഗപ്രതിരോധ കോശങ്ങളെ ഉത്തേജിപ്പിച്ച്, ശരീരത്തിന്റെ രോഗപ്രതിരോധ പ്രതികരണത്തെ സന്തുലിതമാക്കുന്നു. അണുബാധകളെ ചെറുക്കാൻ സഹായിക്കുന്നു.

ഡൈയൂററ്റിക് ഗുണങ്ങൾ കാരണം വൃക്കയിലെ കല്ലുകൾ നീക്കം ചെയ്യാനും പുതിയവ ഉണ്ടാകുന്നത് തടയാനും സഹായിക്കും.ഫോളേറ്റ്, വിറ്റാമിൻ സി, കെ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ഹൃദ്രോഗ സാധ്യത കുറയ്ക്കാനും രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കാനും സഹായിക്കും. അഡാപ്റ്റോജൻ എന്ന നിലയിൽ ശരീരത്തിലെ സമ്മർദ്ദം നിയന്ത്രിക്കാനും മാനസിക ക്ഷീണം കുറയ്ക്കാനും സഹായിക്കും.