*വികസനനേട്ടങ്ങളുമായി പേരയം പഞ്ചായത്ത് വികസന സദസ്*
Keralanewsmedia
*വികസനനേട്ടങ്ങളുമായി പേരയം പഞ്ചായത്ത് വികസന സദസ്*
പേരയം ഗ്രാമപഞ്ചായത്ത് വികസന സദസ് ഗ്രാമപഞ്ചായത്ത് ഹാളില്‍ ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹന്‍ ഉദ്ഘാടനം ചെയ്തു. പേരയം പഞ്ചായത്ത് ആറാം വാര്‍ഡ് മെമ്പര്‍ രമേശ് കുമാര്‍ അധ്യക്ഷനായി. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് ജി.ഇ.ഒ സൗമ്യ സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് കൈവരിച്ച പുരോഗതി പേരയം പഞ്ചായത്ത് സെക്രട്ടറി പി.ജി ഉണ്ണികൃഷ്ണപിള്ള അവതരിപ്പിച്ചു.
കോവിഡ് പ്രതിരോധം, പി എച്ച് സിയുടെ കെട്ടിടം നവീകരണം, സൗജന്യ ലാബ് സേവനം, 1.30 കോടി ചിലവഴിച്ച് നിര്‍മിച്ച പുതിയ പി എച്ച് സി കെട്ടിടം എന്നിവ ആരോഗ്യ മേഖലയ്ക്ക് ഉണര്‍വേകി. കുറ്റി കുരുമുളക് തൈ വിതരണം, ഫലവൃക്ഷതൈ വിതരണം, കേരഗ്രാമം, വളം വിതരണം തുടങ്ങിയ പദ്ധതികള്‍ കാര്‍ഷിക മേഖലയില്‍ കൊണ്ടുവന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് വല വിതരണം, മക്കള്‍ക്കായി ലാപ്‌ടോപ്പ് വിതരണം, ഫിഷറീസ് വകുപ്പുമായി ചേര്‍ന്ന് മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുന്നതിന് സീ റാഞ്ചിങ് പദ്ധതി എന്നിവ നടപ്പാക്കി വരുന്നു. മാലിന്യ സംസ്‌കരണ മേഖലയില്‍ ഒരു കോടി രൂപ ചെലവഴിച്ച് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളുടെ ശുചിമുറികളില്‍ ബയോഡൈജസ്റ്റര്‍ സ്ഥാപിച്ചു. അടുക്കള മാലിന്യ സംസ്‌കരണത്തിന് ബൊക്കാഷി ബക്കറ്റ് എല്ലാ വാര്‍ഡുകളിലും വിതരണം ചെയ്തു. ഹരിതകര്‍മ സേനയ്ക്ക് അഞ്ചു ലക്ഷം രൂപ ചിലവഴിച്ച് ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങി. അതിദരിദ്രരായ 25 പേരില്‍ 5 പേര്‍ക്ക് വീട്, 25 പേര്‍ക്ക് മരുന്ന്, 24 പേര്‍ക്ക് ഭക്ഷണ കിറ്റ് എന്നിവ നല്‍കിവരുന്നു. ലൈഫ് ഭവന പദ്ധതിയിലൂടെ 131 ഭവനങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായി. 16 വീടുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. ഭൂരഹിതരായ ഒമ്പത് പേര്‍ക്ക് ഭൂമി വാങ്ങി നല്‍കി.
പൊതുജന സമ്പര്‍ക്ക വകുപ്പ് തയ്യാറാക്കിയ വികസനനേട്ടങ്ങളുടെ വീഡിയോ പ്രദര്‍ശിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, സ്ഥിരം സമിതി അധ്യക്ഷര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 3125/2025)
*ശൂരനാട് വടക്ക് വികസന സദസ് സംഘടിപ്പിച്ചു*
ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് വികസന സദസ് റബ കണ്‍വന്‍ഷന്‍ സെന്ററില്‍ കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. സുന്ദരേശന്‍ അധ്യക്ഷനായി.
കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവില്‍ ലൈഫ്, പിഎംഎവൈ പദ്ധതികള്‍ വഴി 410 വീടുകള്‍ നല്‍കി. അതിദാരിദ്ര്യ നിര്‍മാര്‍ജന പട്ടികയില്‍ ഉള്‍പ്പെട്ട 38 കുടുംബങ്ങള്‍ക്ക് ഭക്ഷണം, പാര്‍പ്പിടം, തൊഴില്‍ എന്നിവ ഉറപ്പാക്കി. പഞ്ചായത്ത് പരിധിയിലെ ഭിന്നശേഷിക്കാര്‍ക്ക് 6,75,000 രൂപ വിനിയോഗിച്ച് വരുമാന മാര്‍ഗത്തിനായി പെട്ടിക്കടകള്‍ സ്ഥാപിച്ച് നല്‍കി. ആനയടിപ്പാറ ലക്ഷംവീട് ഉന്നതിയില്‍ ശുദ്ധജല പദ്ധതി നടപ്പാക്കിയതായും വികസന സദസില്‍ വ്യക്തമാക്കി.
മുന്‍ വൈസ് പ്രസിഡന്റ് കെ.പ്രദീപ് വികസനരേഖ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ശ്യാമളയമ്മ, കില റിസോഴ്സ്പേഴ്സണ്‍ രാജേന്ദ്രന്‍, ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.സുരേഷ് കുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.സമദ്, ബ്ലസന്‍ പാപ്പച്ചന്‍, അമ്പിളി ഓമനക്കുട്ടന്‍, സൗമ്യ, സന്തോഷ്, ഖദീജ ബീവി, സിഡിഎസ് ചെയര്‍പേഴ്സണ്‍ നിഷ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 3126/2025)
*വികസന നേട്ടങ്ങള്‍ അവതരിപ്പിച്ച് തെക്കുംഭാഗം വികസന സദസ്*
വികസനനേട്ടങ്ങള്‍ അവതരിപ്പിച്ച തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് വികസന സദസ് പള്ളിക്കോടി സെന്റ് ജോസഫ് പള്ളി ഓഡിറ്റോറിയത്തില്‍ ഡോ.സുജിത്ത് വിജയന്‍പിള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
'ജീവനാണ് അഷ്ടമുടി ജീവിക്കണം അഷ്ടമുടി' എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 300 കുടുംബങ്ങള്‍ക്ക് സെപ്റ്റിക് ടാങ്ക് വിതരണം ചെയ്തു. സെപ്റ്റിക് ടാങ്ക് സ്ഥാപിക്കാന്‍ കഴിയാത്ത 100 കുടുംബങ്ങള്‍ക്ക് ബയോഡൈജസ്റ്ററുകളും നല്‍കി. ലൈഫ് പദ്ധതി വഴി 263 വീടുകള്‍ നല്‍കി. ഗ്രാമപഞ്ചായത്ത് പരിധിയിലെ റോഡുകള്‍ നവീകരിച്ചതായും വികസന സദസില്‍ വ്യക്തമാക്കി.
തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അപര്‍ണ ജയകുമാര്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം സോമന്‍ പ്രതിഭകളെ ആദരിച്ചു. സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ കില റിസോഴ്സ്പേഴ്സണ്‍ വിജയകുമാറും ഗ്രാമപഞ്ചായത്തിന്റെ വികസന നേട്ടങ്ങള്‍ തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശിവകുമാറും അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രദീപ് എസ് പുല്ല്യാഴം, സീതാലക്ഷ്മി, സ്മിത, അനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജി.എസ്.പള്ളിപ്പാട് തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 3127/2025)
*മുഖത്തല ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു*
മുഖത്തല ബ്ലോക്ക് പഞ്ചായത്തില്‍ സംഘടിപ്പിച്ച കേരളോത്സവം കലാ കായിക മത്സരങ്ങളുടെ സമ്മാനദാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ ഗോപന്‍ നിര്‍വഹിച്ചു. ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ മികച്ച ഗ്രാമപഞ്ചായത്തായി നെടുമ്പനയും മികച്ച ക്ലബായി രാഗം ക്ലബ് മിയ്യണ്ണൂരും തെരഞ്ഞെടുക്കപ്പെട്ടു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. യശോദ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എച്ച് ഹുസൈന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിഷ അനില്‍, തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.സജീവ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ സതീശന്‍, സുധീര്‍. എസ്, സുര്‍ജിത്ത്, കെ. ഷീല, സന്ധ്യബിജു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി. റോസി തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 3128/2025)
*ടി. ബി എയ്ഡ്‌സ് ബോധവത്കരണ ക്യാമ്പും സ്‌ക്രീനിംഗും 23ന്*
ടി.ബി മുക്ത് ഭാരത്-ന്റെ ഭാഗമായി 'കവലകള്‍ തോറും ടി.ബി/എച്ച്.ഐ.വി ബോധവല്‍ക്കരണം''ക്യാമ്പയിനും സ്‌ക്രീനിംഗും ഒക്ടോബര്‍ 23 ന് രാവിലെ 10 ന് ഇളമ്പള്ളൂര്‍ ജുമാ മസ്ജിദില്‍ നടത്തും. 2030 നകം രാജ്യത്ത് നിന്നും ടി ബി തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ദേശീയ ടി.ബി നിവാരണ പ്രോഗ്രാമിനോടനുബന്ധിച്ചാണ് സ്‌ക്രീനിംഗ് നടത്തുന്നത്. ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍, തദ്ദേശീയമേഖലകള്‍, തീരപ്രദേശങ്ങള്‍, ആരാധനാലയങ്ങള്‍, ആശ്രമങ്ങള്‍ കേന്ദ്രീകരിച്ചാണ് ക്യാമ്പയിന്‍. ജില്ലാ ടി.ബി/ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ എം. സാജന്‍ മാത്യൂസ് പദ്ധതി വിശദീകരിക്കും. ടി.ബി യൂണിറ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. നിതിന്‍ തോംസണ്‍, ടി.ബി എലിമിനേഷന്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് പ്രിവന്റീവ് ഓഫീസര്‍ എസ് ആര്‍ ഷെറിന്‍ രാജ്, കെ.എസ്.സി.എസ് ഡാറ്റാ മോണിറ്ററിങ് ആന്‍ഡ് ഡോക്യുമെന്റഷന്‍ ഓഫീസര്‍ കെ.ബി അഭിലാഷ്‌കുമാര്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. പെരിനാട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ട്രീസ, ട്രീറ്റ്‌മെന്റ് ഓര്‍ഗനൈസര്‍ ഡെക്‌സി സേവ്യര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഐ. അബ്ദുല്‍ സലാം, ഇളമ്പള്ളൂര്‍ മുസ്ലിം ജമാഅത്ത് ചീഫ് ഇമാം ഷാജിറുദ്ദിന്‍, പ്രസിഡന്റ് അബ്ദുല്‍ ഷുക്കൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
(പി.ആര്‍.കെ നമ്പര്‍ 3129/2025)
*സിവില്‍ ഡിഫന്‍സ് വൊളന്റിയര്‍ നിയമനം*
രാജ്യത്ത് സിവില്‍ ഡിഫന്‍സിലേക്ക് ഓരോ ജില്ലയില്‍ നിന്നും 360 സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാരെ തെരഞ്ഞെടുക്കും. ദുരന്തമുഖത്തും സന്നദ്ധപ്രവര്‍ത്തനത്തിനും താല്പര്യമുള്ള 18 വയസിന്മുകളില്‍ പ്രായമുള്ളവര്‍ക്ക് civildefencewarriors.gov.in മുഖേനയോ CD warriors മുഖേനയോ രജിസ്റ്റര്‍ ചെയ്യാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഏഴ് ദിവസത്തെ പരിശീലനംനല്‍കും. പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ്, ഐഡി കാര്‍ഡും വിതരണംചെയ്യും. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വിമുക്ത ഭട•ാര്‍ക്കും അംഗമാകാം.
വിവരങ്ങള്‍ക്ക്: ഫയര്‍ ആന്റ് റെസ്‌ക്യൂ സ്റ്റേഷനുമായി ബന്ധപ്പെടുക. അഗ്‌നിരക്ഷാനിലയത്തിന്റെ പേരും ഫോണ്‍ നം: കൊല്ലം- 9497920044, 0474 2746200, ചാമക്കട-9497920046, 0474 2750201, ചവറ-9497920578, 0476-2681101, കരുനാഗപ്പള്ളി -9497920048, 0476-2620555, ശാസ്താംകോട്ട- 9497920058, 0474-2835101, കുണ്ടറ-9497920050, 0474-2522490, കൊട്ടാരക്കര-9497920060, 0474-2650500, പുനലൂര്‍ -9497920052, 0475 2222701, പത്തനാപുരം-9497920279, 0475 2325701, കടയ്ക്കല്‍ - 9497920054, 0474 2425288, പരവൂര്‍ -9497920056, 0474 2518101.
(പി.ആര്‍.കെ നമ്പര്‍ 3130/2025)
*അധ്യാപകനിയമനം*
കുണ്ടറ ഐ.എച്ച്.ആര്‍.ഡി എക്സ്റ്റന്‍ഷന്‍ സെന്ററില്‍ നെറ്റ് കോച്ചിങ് പരിശീലനം നല്‍കുന്നതിന് അധ്യാപകരെ നിയമിക്കും. യോഗ്യത: നെറ്റ് സര്‍ട്ടിഫിക്കറ്റും ആറ് മാസത്തില്‍ കുറയാത്ത അധ്യാപക പരിചയവും. ഫോണ്‍: 8547005090.
(പി.ആര്‍.കെ നമ്പര്‍ 3131/2025)
*അറിയിപ്പ്*
വിവിധ പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ഡിസംബര്‍ 31 വരെ ഇ-ഗ്രാന്റ്‌സ് 3.0 പോര്‍ട്ടല്‍ മുഖേന ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായോ ജില്ലാ പട്ടികജാതി വികസന ഓഫീസുമായോ ബന്ധപ്പെടാം. ഫോണ്‍: 0474-2794996.
(പി.ആര്‍.കെ നമ്പര്‍ 3132/2025)
*വോക്ക് ഇന്‍ ഇന്റര്‍വ്യൂ*
കുണ്ടറ താലൂക്കാശുപത്രിയില്‍ ദിവസ വേതന വ്യവസ്ഥയില്‍ നഴ്‌സിംഗ് അസിസ്റ്റന്റിനെ നിയമിക്കും. സര്‍ക്കാര്‍ അംഗീകൃത കോഴ്സ്/തത്തുല്യ യോഗ്യത ഉള്ളവര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് സഹിതം ഒക്ടോബര്‍ 27ന് രാവിലെ 10 ന് വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. പ്രായപരിധി : ജനറല്‍ -50 വയസ് വരെ എസ്.സി വിഭാഗം -55 വയസ്. പ്രതിമാസ വേതനം : 14000 രൂപ.
(പി.ആര്‍.കെ നമ്പര്‍ 3133/2025)
*അറിയിപ്പ്*
കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള തീയതി ഒക്ടോബര്‍ 31 വരെ നീട്ടി. ഫോണ്‍: 0474-2799845.
(പി.ആര്‍.കെ നമ്പര്‍ 3134/2025)
*സൗജന്യ പരിശീലന ക്ലാസ്*
കൊട്ടാരക്കര ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കരിയര്‍ ഡവലപ്പ്മെന്റ് സെന്ററില്‍ യു.ജി.സി നെറ്റ് പരീക്ഷാ പരിശീലനം നല്‍കുന്നു. 14 ദിവസത്തെ (70 മണിക്കൂര്‍) ജനറല്‍ പേപ്പറില്‍ ശനി, ഞായര്‍ ദിവസങ്ങളിലാണ് സൗജന്യ പരിശീലനം. ക്ലാസുകള്‍ ഒക്ടോബര്‍ 25 ന് രാവിലെ 10ന് ആരംഭിക്കും. ഫോണ്‍: 9633450297, 0474 2919612.
(പി.ആര്‍.കെ നമ്പര്‍ 3135/2025)
*വോക്ക് ഇന്‍ ഇന്റര്‍വ്യൂ*
നാഷണല്‍ ആയുഷ് മിഷന്റെ ഫിസിയോതെറാപ്പി യൂണിറ്റിലേക്ക് മള്‍ട്ടി പര്‍പ്പസ് വര്‍ക്കറിനെ നിയമിക്കും. യോഗ്യത: അസിസ്റ്റന്റ് ഫിസിയോതെറാപ്പി അല്ലെങ്കില്‍ വി.എച്ച്.എസ്.ഇ ഫിസിയോതെറാപ്പി കോഴ്സ് പാസായിരിക്കണം, കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം. പ്രായപരിധി: 2025 ഒക്ടോബര്‍ 21 ന് 40 വയസ് കവിയരുത്. പ്രതിമാസ ശമ്പളം: 13500 രൂപ. അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഒക്ടോബര്‍ 27ന് രാവിലെ 11ന് ആശ്രാമത്തുള്ള നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടത്തുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. വിവരങ്ങള്‍ക്ക്: www.nam.kerala.gov.in, ഫോണ്‍: 0474 2082261.
(പി.ആര്‍.കെ നമ്പര്‍ 3136/2025)
*പ്രീ - പ്രൈമറി ടീച്ചര്‍ ട്രെയിനിംഗ്*
ബ്രോഡ്കാസ്റ്റ് എഞ്ചിനിയറിംഗ് കണ്‍സള്‍ട്ടന്റ് ഇന്‍ഡ്യ ലിമിറ്റഡില്‍ മോണ്ടിസോറി, പ്രീ - പ്രൈമറി, നഴ്സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഡിഗ്രി/പ്ലസ്ടു/എസ്.എസ്.എല്‍സി. ഫോണ്‍: 7994449314.
(പി.ആര്‍.കെ നമ്പര്‍ 3137/2025)
*വോക്ക് ഇന്‍ ഇന്റര്‍വ്യൂ*
സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ ജില്ലാ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയില്‍ ഐ.സി.ടി.സി കൗണ്‍സിലറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. യോഗ്യത: സൈക്കോളജി/ സോഷ്യല്‍ വര്‍ക്ക്/ സോഷ്യോളജി/ ആന്ത്രോപോളജി/ ഹ്യൂമണ്‍ ഡെവലപ്‌മെന്റ്/ നഴ്‌സിംഗില്‍ ബിരുദവും നാഷണല്‍ ഹെല്‍ത്ത് പ്രോഗ്രാമില്‍ മൂന്ന് വര്‍ഷത്തെ കൗണ്‍സലിംഗ്/ എഡ്യൂക്കേറ്റിംഗ് പരിചയം അല്ലെങ്കില്‍ സൈക്കോളജി/ സോഷ്യല്‍ വര്‍ക്ക്/ സോഷ്യോളജി/ ആന്ത്രോപോളജി/ ഹ്യൂമണ്‍ ഡെവലപ്‌മെന്റ്/ നഴ്‌സിംഗില്‍ ബിരുദാനന്തരബിരുദം.
എച്ച്.ഐ.വി/എയ്ഡ്‌സ് ബാധിതരാണെങ്കില്‍ സൈക്കോളജി, സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, ആന്ത്രോപോളജി, ഹ്യൂമണ്‍ ഡെവലപ്‌മെന്റ്, നഴ്‌സിംഗ് എന്നിവ ഏതിലെങ്കിലും ബിരുദവും നാഷണല്‍ ഹെല്‍ത്ത് പ്രോഗ്രാമില്‍ ഒരു വര്‍ഷത്തെ കൗണ്‍സലിംഗ്/ എഡ്യൂക്കേറ്റിംഗ് പരിചയം മതിയാകും. പ്രതിമാസ ശമ്പളം: 21,000 രൂപ. അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം നവംബര്‍ ആറ് രാവിലെ 11ന് നടത്തുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0474 2763100.
(പി.ആര്‍.കെ നമ്പര്‍ 3138/2025)
*ടെന്‍ഡര്‍*
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പദ്ധതി ഡോക്യുമെന്റേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസനരേഖ നിശ്ചിത മാതൃകയില്‍ 60 പേജ് 5000 കോപ്പി പ്രിന്റ് ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഒക്‌ടോബര്‍ 29. ഫോണ്‍: 0474 2593260.
(പി.ആര്‍.കെ നമ്പര്‍ 3139/2025)
*ലേലം*
ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന കാലഹരണപ്പെട്ട ഇരുമ്പ്, സ്റ്റീല്‍, ആശുപത്രി ഉപകരണങ്ങള്‍ തുടങ്ങിയ സാമഗ്രികള്‍ നവംബര്‍ 11 ഉച്ചയ്ക്ക് 12ന് ലേലം ചെയ്യും. നിരതദ്രവ്യം : 5000 രൂപ. ഫോണ്‍: 0474 2742004.
(പി.ആര്‍.കെ നമ്പര്‍ 3140/2025)
*‘നിധി ആപ്‌കെ നികട് അദാലത്ത്’ 27 ന്*
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ഇ.എസ്.ഐ.സിയുമായി സഹകരിച്ച് ഒക്ടോബര്‍ 27 ന് ‘നിധി ആപ്‌കെ നികട് അദാലത്ത്’ അയത്തില്‍ കെ.എസ്.സി.ഡി.സി ഫാക്ടറി നമ്പര്‍ ആറില്‍ രാവിലെ ഒന്‍പത് മുതല്‍ നടത്തും. തൊഴില്‍ ഉടമകള്‍, ജീവനക്കാര്‍, പെന്‍ഷന്‍കാര്‍ തുടങ്ങിയവര്‍ക്ക് പങ്കെടുക്കാം. പ ഫോണ്‍: 0474 2767645.
(പി.ആര്‍.കെ നമ്പര്‍ 3141/2025)
*വര്‍ക്ക്‌ഷോപ്പ്*
തിരുവനന്തപുരം മുട്ടട ഐ.എച്ച്.ആര്‍.ഡി റീജിയണല്‍ സെന്ററില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി മൈക്രോസോഫ്റ്റ് എക്‌സല്‍ ബേസിക്‌സ് ആന്‍ഡ് അഡ്വാന്‍സ്ഡ് ഫീച്ചേഴ്‌സിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലും ഒക്‌ടോബര്‍ 25ന് വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കും. ഫോണ്‍: 8547005087, 9495069307, 9495384193, 9496395544.
(പി.ആര്‍.കെ നമ്പര്‍ 3142/2025)













