*രാഷ്ട്രപതിയുമായി കൂടിക്കാഴ്ച്ച നടത്തി മലങ്കര ഓർത്തഡോക്സ് സഭാ നേതൃത്വം*
Keralanewsmedia
*രാഷ്ട്രപതിയുമായി കൂടിക്കാഴ്ച്ച നടത്തി മലങ്കര ഓർത്തഡോക്സ് സഭാ നേതൃത്വം*
കോട്ടയം : കേരളസന്ദർശനത്തിനെത്തിയ ബഹുമാനപ്പെട്ട രാഷ്ട്രപതി ദ്രൗപതി മുർമുവുമായി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രതിനിധി സംഘം കൂടിക്കാഴ്ച്ച നടത്തി. സഭയുടെ വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ എന്നിവർക്കാണ് കുമരകം ടാജ് ഹോട്ടലിൽ രാഷ്ട്രപതി പ്രത്യേകം സമയം അനുവദിച്ചത്. മലങ്കരസഭയുടെയും സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെയും ആശംസകൾ ഇരുവരും രാഷ്ട്രപതിയെ അറിയിച്ചു. രാഷ്ട്രപതിയ്ക്കുള്ള സഭയുടെ ഉപഹാരം പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് വേണ്ടി ഇരുവരും സമർപ്പിച്ചു.













