തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി അമിബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. രോ ഗിയുമായി സമ്പർക്കത്തിലുള്ള ആർക്കും തന്നെ രോഗ ലക്ഷണങ്ങൾ പ്രകടമായിട്ടില്ലെന്ന് ആരോഗ്യ വകുപ്പ്

Keralanewsmedia

തിരുവനന്തപുരം: കല്ലറയിൽ വയോധികയ്ക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കല്ലറ പഞ്ചായത്തിലെ തെങ്ങുംകോട് വാർഡ് സ്വദേശിനിയായ 85കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്.രോഗ ലക്ഷണങ്ങളോടെ ഇവരെ കഴിഞ്ഞ ദിവസം തിരുവന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

ഇവരുടെ വീട്ടിൽ മറ്റാർക്കും രോഗ ലക്ഷണങ്ങൾ പ്രകടമായിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

ജലാശയത്തിലെ വെള്ളവും ഉപയോഗിച്ചിട്ടില്ല. പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ പ്രദേശത്ത് പരിശോധനകൾ നടക്കുകയാണ്.