കലാകൗമുദിയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് കൊല്ലത്ത് തുടക്കമായി.

Keralanewsmedia

കലാകൗമുദിയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് കൊല്ലത്ത് തുടക്കമായി.

കലാകൗമുദിയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് കൊല്ലത്ത് തുടക്കമായി. മുൻമന്ത്രിയും നിലവിലെ എം പി യുമായ എൻ കെ പ്രേമചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. എംഎൽഎമാരായ നൗഷാദ്, മുതിർന്ന മാധ്യമപ്രവർത്തകൻ ജഗദീഷ് ബാബു തുടങ്ങിയവർ സംസാരിച്ചു. മാറിമാറി വരുന്ന മാധ്യമ സംസ്കാരങ്ങളെ കുറിച്ചും ഇരുട്ടിനെ പകലാക്കിയും പകലിനെ ഇരുട്ടാക്കിയും നടത്തിവരുന്ന മാധ്യമ പ്രവർത്തനം ഒരു മനുഷ്യന്റെ അറിയാനുള്ള ആഗ്രഹത്തിനെ ഹനിക്കുന്നതിന് സമാനമാണെന്നും ഇത്തരത്തിലുള്ള മാധ്യമപ്രവർത്തനത്തിന് തടയിടാൻ പൊതുസമൂഹം ഇന്ന് സജ്ജമാണ്. പക്ഷേ കലാ കൗമുദി ഇതിൽ നിന്ന്  ഭിന്നമാണ് എന്ന് പരിപാടി ഉദ്ഘാടനം ചെയ്ത എൻ കെ പ്രേമചന്ദ്രൻ എംപി പറഞ്ഞു. കലാകൗമുദി കൊച്ചി ബ്യൂറോ ചീഫ് ശ്രീകുമാർ മനയിൽ അധ്യക്ഷത വഹിച്ചു. എംഎൽഎ മാരായ പി സി വിഷ്ണുനാഥ്, എം നൗഷാദ്, മുതിർന്ന മാധ്യമപ്രവർത്തകൻ ജഗദീഷ് ബാബു, തുടങ്ങിയവർ സംസാരിച്ചു. എഴുത്തുകാരനും കലാകൗമുദിയുടെ കൊച്ചി ബ്യൂറോയിലെ മാർക്കറ്റിംഗ് മാനേജരുമായ ജയമോഹൻ സ്വാഗതവും കലാകൗമുദി തിരുവനന്തപുരം ബ്യൂറോ ചീഫ് ബി വി അരുൺകുമാർ നന്ദിയും പറഞ്ഞു.

 ചടങ്ങിൽ വിവിധ രംഗങ്ങളിൽ പ്രഗത്‌ഭ്യം തെളിയിച്ച വ്യക്തികൾക്ക് എൻ കെ പ്രേമചന്ദ്രൻ എം പി കലാ കൗമുദിയുടെ പുരസ്കാരങ്ങൾ സമ്മാനിച്ചു. കൊല്ലം ബീച്ച് റിസോർട്ടിൽ നടന്ന ചടങ്ങിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു.