93 - ാമത് ശിവഗിരി തീര്‍ത്ഥാടനം : മഹാപ്രശ്നോത്തരി മത്സരം ക്വിസ് പ്രോഗ്രാം
റിപ്പോർട്ട് :സജീവ് ഗോപാലൻ
93 - ാമത് ശിവഗിരി തീര്‍ത്ഥാടനം : മഹാപ്രശ്നോത്തരി മത്സരം ക്വിസ് പ്രോഗ്രാം
ശിവഗിരി : ഡിസംബര്‍ 15 മുതല്‍ ശിവഗിരിയില്‍ നടക്കുന്ന ശിവഗിരി തീര്‍ത്ഥാടന പരിപാടികള്‍ക്ക് ധര്‍മ്മസംഘം ട്രസ്റ്റിന്‍റെ നേതൃത്വത്തില്‍ രൂപവും ഭാവവും നല്‍കിവരികയാണ്. ഗുരുദേവനെയും ദര്‍ശനത്തെയും കേന്ദ്രീകരിച്ചുകൊണ്ട് ഡിസംബര്‍ 25ന് രാവിലെ 10 ന് മഹാപ്രശ്നോത്തരി ക്വിസ് നടത്തുന്നതാണ്. 50000, 40000 , 30000 എന്നീ ക്രമത്തില്‍ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങളും തുടര്‍ന്ന് 10 പേര്‍ക്ക് 10000 രൂപ വീതവും അവാര്‍ഡ് നല്‍കും. മത്സര പരിപാടിയില്‍ ജാതി മത ദേശ പ്രായ വ്യത്യാസമില്ലാതെ ഏവര്‍ക്കും പങ്കെടുക്കാവുന്നതാണ്. എഴുത്ത് പരീക്ഷാ രീതിയിലാകും മത്സരം. ഗുരുവിനെയും ഗുരുദേവ പ്രസ്ഥാനത്തെയും കേന്ദ്രീകരിച്ച് മാത്രമാകും മത്സരം. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ സെക്രട്ടറി, ശിവഗിരി തീര്‍ത്ഥാടന കമ്മിറ്റി, ശിവഗിരി മഠം, വര്‍ക്കല. പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തില്‍ ബന്ധപ്പെടേണ്ടതാണെന്ന് തീര്‍ത്ഥാടന കമ്മിറ്റി പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി, ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി, തീര്‍ത്ഥാടന കമ്മറ്റി സെക്രട്ടറി ശാരദാനന്ദ സ്വാമി എന്നിവര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് 9074316042
രാഷ്ട്രപതിയുടെ ശിവഗിരി സന്ദര്‍ശനം : ശിവഗിരി മഠം നന്ദി അറിയിച്ചു
ശിവഗിരി : രാഷ്ട്രപതി ദ്രൗപതി മുര്‍മു ശിവഗിരിയില്‍ ശ്രീനാരായണ ഗുരുദേവന്‍റെ പരിനിര്‍വ്വാണ ശതാബ്ദി ഉദ്ഘാടന ചടങ്ങുകളുടെ വിജയത്തിന് വിപുലമായ സഹായങ്ങള്‍ ചെയ്ത കേരള ഗവണ്‍മെന്‍റ്, വിവിധ തുറകളിലെ ഉദ്യോഗസ്ഥര്‍, എസ്എന്‍ഡിപി ശാഖകള്‍, ഗുരുധര്‍മ്മ പ്രചരണ സഭ, ശ്രീനാരായണ സാംസ്കാരിക സമിതി തുടങ്ങിയ ഗുരുദേവ പ്രസ്ഥാനങ്ങള്‍ക്കും, വിദ്യാഭാസ സ്ഥാപനങ്ങള്‍ക്കും സാമൂഹിക സാംസ്കാരിക സംഘടനകള്‍ക്കും പങ്കെടുത്ത ഭക്തര്‍ക്കും ദൃശ്യമാധ്യമങ്ങള്‍ക്കും ശിവഗിരി മഠത്തിന്‍റെ കൃതജ്ഞത രേഖപ്പെടുത്തുന്നതായി പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി, ജനറല്‍സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി, ട്രഷറര്‍ ശാരദാനന്ദ സ്വാമി എന്നിവര്‍ അറിയിച്ചു.













