ജലവിതരണം മുടങ്ങും

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

ജലവിതരണം മുടങ്ങും

ജലവിതരണം മുടങ്ങും 

തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയുടെ പി.ടി.പി നഗറിലെയും, പാറമലയിലെയും ഭൂതലജലസംഭരണികളുടെ ശുചീകരണവും വാൽവ് 

അറ്റകുറ്റപ്പണികളും നടത്തുന്നതിനാൽ വാട്ടർ അതോറിറ്റിയുടെ തിരുമല, കരമന സെക്ഷനുകളുടെ പരിധിയിൽ വരുന്ന പി .ടി .പി നഗർ, മരുതുംകുഴി, കാഞ്ഞിരംപാറ, പാങ്ങോട്, വട്ടിയൂർക്കാവ്, വാഴോട്ടുകോണം, മണ്ണറക്കോണം, മേലത്തുമേലെ, സി.പി.ടി, തൊഴുവൻകോട്, അറപ്പുര, കൊടുങ്ങാനൂർ, ഇലിപ്പോട്, കുണ്ടമൺകടവ്, കുലശേഖരം, തിരുമല, വലിയവിള, പുന്നയ്ക്കാമുകൾ, തൃക്കണ്ണാപുരം, കുന്നപ്പുഴ, പൂജപ്പുര, പൈ റോഡ്, പ്രേംനഗർ, ശാസ്താനഗർ, കുഞ്ചാലുംമൂട്, മുടവൻമുഗൾ, കരമന, നെടുംകാട്, കാലടി, നീറമൺകര, മരുതൂർക്കടവ്, മേലാറന്നൂർ, കൈമനം, കിള്ളിപ്പാലം, സത്യൻ നഗർ, പ്ലാങ്കാലമുക്ക്, എസ്റ്റേറ്റ്, പൂഴിക്കുന്ന് എന്നീ പ്രദേശങ്ങളിലും വാട്ടർ അതോറിറ്റി പി എച്ച് ഡിവിഷൻ നോർത്ത് പരിധിയിൽ ഉൾപ്പെട്ട കുന്നുകുഴി, കണ്ണമ്മൂല, പാളയം, നന്തൻകോട്, പട്ടം, ശാസ്തമംഗലം, വഴുതക്കാട്, തൈക്കാട്, വലിയശാല, തമ്പാനൂർ , പൈപ്പിൻമൂട്, വെള്ളയമ്പലം, ജവഹർ നഗർ, നന്ദൻകോട്, കവടിയാർ, മെഡിക്കൽ കോളജ് , വഞ്ചിയൂർ, തമ്പാനൂർ, പാളയം, പേട്ട, ചാക്ക, പെരുന്താന്നി, വെട്ടുകാട്, ശംഖുമുഖം എന്നീ പ്രദേശങ്ങളിലും 03.11.2025 തിങ്കളാഴ്ച പൂർണമായും 04.11.2025 ചൊവ്വാഴ്ച

ഭാഗികമായും ജലവിതരണം തടസപ്പെടും ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് കേരള വാട്ടർ അതോറിറ്റി അറിയിച്ചു.

പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ,

 കേരള വാട്ടർ അതോറിറ്റി