തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ അവാർഡുകൾ ഏറ്റുവാങ്ങി അധ്യാപകരും,പിടിഎയും!*

റിപ്പോർട്ട്‌ :ദൗലത് ഷാ എം

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ അവാർഡുകൾ ഏറ്റുവാങ്ങി അധ്യാപകരും,പിടിഎയും!*

 തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ അവാർഡുകൾ ഏറ്റുവാങ്ങി.

തിരുവനന്തപുരം: നെയ്യാർ ഡാം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് തുടർച്ചയായി ഏഴാമത്തെ വർഷവും എസ്എസ്എൽസിക്ക് 100% വിജയം കൈവരിച്ചതിന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് സ്കൂളിനെ അഭിനന്ദിച്ചു.  തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന  ചടങ്ങിൽ  അധ്യാപിക മഞ്ജുഷ, പ്രിൻസിപ്പാൾ ബിനുജ ജെ പി, പി ടി എ പ്രസിഡന്റ് കള്ളിക്കാട് ബാബു എന്നിവർ ചേർന്ന് സ്കൂളിനുള്ള അവാർഡ്, പ്രതിഭകൾക്കുള്ള അവാർഡുകൾ, എന്നിവ ഏറ്റുവാങ്ങി. 2025 -26 വർഷത്തേക്കുള്ള കുട്ടികളുടെ പഠന പുരോഗതി വിലയിരുത്താൻ അധ്യാപകരും പിടിഎയും കൂട്ടായി ശ്രമിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ഡി സുരേഷ് കുമാർ പറഞ്ഞു.