വർക്കലമുൻ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ ഉണ്ടായിരുന്ന വ്യാജ കേസിന്മേൽ കോടതിയിൽ നിന്നും ന്യായമായ വിധി
Keralanewsmedia
വർക്കലമുൻ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ ഉണ്ടായിരുന്ന വ്യാജ കേസിന്മേൽ കോടതിയിൽ നിന്നും ന്യായമായ വിധി...
അഖിലേന്ത്യാ മത്സ്യതൊഴിലാളി കോൺഗ്രസ് വർക്കല നിയോജക മണ്ഡലം വൈസ് പ്രസിഡന്റും, INTUC വർക്കല നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയും, മുൻ യൂത്ത് കോൺഗ്രസ് നേതാവുമായ അക്ബർഷാ വർക്കലക്കെതിരെ 23-10-22-ൽ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ ഒരു വ്യാജ കേസ് രജിസ്റ്റർ ചെയ്ത് കേസിൽ പ്രതി ചേർക്കുകയും ശേഷം ആ കേസിന്മേൽ മൂന്ന് വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ എറണാകുളം ACJM -കോടതി കേസിൽ അക്ബർ ഷാ കുറ്റക്കാരൻ അല്ലായെന്ന് കോടതിക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ 17-10-25 -ൽ വെറുതെ വിടുകയും ചെയ്തു....
ഈ വ്യാജ കേസുമായി ബന്ധപ്പെട്ട് അക്ബർ ഷാ ക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായ സൈബർ ആക്രമണം നടത്തിയവർ ക്കെതിരെ
അക്ബർ ഷാ മുഖ്യമന്ത്രിയുടെ പോർട്ടിൽ നൽകിയ പരാതിയിന്മേൽ സൈബർ സെൽ പോലീസ് തിരുവനന്തപുരം റൂറൽ -FIR ഇട്ട് IPC 1860-നിയമപ്രകാരം 469,34 -വകുപ്പുകളും KERALA POLICE ACT- 2011 -നിയമപ്രകാരം -120(o) വകുപ്പുകളും ചുമത്തി കേസ് രജിസ്റ്റർ ചെയ്യ്തു.
തനിക്കെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തി കരമായ വാർത്തകളോ പ്രചരണമോ തുടർന്നാൽ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും അക്ബർ ഷാ വാർത്താ കുറിപ്പിൽ അറിയിച്ചു.













