*വർക്കല മണ്ഡലത്തിലെ സമഗ്ര വികസനത്തിന് 37396000/- രൂപ അനുവദിച്ചു
Keralanewsmedia
*വർക്കല മണ്ഡലത്തിലെ സമഗ്ര വികസനത്തിന് 37396000/- രൂപ അനുവദിച്ചു.*
വർക്കല മണ്ഡലത്തിലെ സമഗ്ര വികസനത്തിന് വിവിധ പ്രവർത്തികൾക്കായി 37396000/- രൂപ അനുവദിച്ചതായി അഡ്വ.വി.ജോയി എംഎൽഎ അറിയിച്ചു.പ്രസ്തുത പ്രവർത്തികൾ സമയബന്ധിതമായി ടെൻഡർ നടപടികൾ നടത്തി അതിവേഗം പൂർത്തീകരിക്കുമെന്ന് എംഎൽഎ കൂട്ടിച്ചേർത്തു.
വർക്കല മൈതാനം അണ്ടർ പാസേജ് ചുമരുകള്‍ സൌന്ദര്യവത്കരണത്തിന്
1 കോടി
വർക്കല പണയില്‍ ഗവ.എല്‍.പി.എസ് രണ്ടാംഘട്ട പ്രവർത്തിയ്ക്ക് 99.95 ലക്ഷം
ഗവ.വൊക്കേഷണല്‍ ഹയർ സെക്കന്‍ററി സ്കൂള്‍ പകല്‍ക്കുറി-സെക്കന്‍റ് ഫെയ്സ് 50 ലക്ഷം
നാവായിക്കുളം നക്രാംകോണം കുടവൂർ എം.എല്‍.പി.എസ് റോഡ് 50 ലക്ഷം
വെട്ടൂർ ഗവ.പി.എച്ച്.സി പാർശ്വഭിത്തി നിർമ്മാണം അനുബന്ധ പ്രവർത്തി-25 ലക്ഷം
മടവൂർ ചാലങ്കോണം പണയില്‍വാതുക്കല്‍ റോഡ് 20 ലക്ഷം
വർക്കല ഗവ.ഐ.ടി.ഐ ഇന്‍റർലോക്ക് പ്രവർത്തി സൌന്ദര്യവല്‍ക്കരണം 10 ലക്ഷം
നാവായിക്കുളം ചാവർക്കോട് ചിറ്റാറ്റ്ക്ഷേത്രം റോഡ് 9.46 ലക്ഷം
നാവായിക്കുളം ഗവ.എല്‍.പി.എസ് വെട്ടിയറ പ്രവേശനകവാടവും അനുബന്ധ പ്രവർത്തി -7.3 ലക്ഷം
ഇലകമൺ കൊച്ചുപാരിപ്പളളിമുക്ക് പുതുവീട് കല്ലാഴി റോഡ് 2.25 ലക്ഷം













