കേരള ന്യൂസ്‌ മീഡിയ വർക്കല റിപ്പോട്ടർ വി. ശ്രീനാഥ കുറുപ്പിന്റെ വിവാഹ സമ്മാനമായി ഗ്രന്ഥശാലയ്ക്ക് പുസ്തകസംഭാവന*

റിപ്പോർട്ട്‌ :സജീവ് ഗോപാലൻ

കേരള ന്യൂസ്‌ മീഡിയ വർക്കല റിപ്പോട്ടർ വി. ശ്രീനാഥ കുറുപ്പിന്റെ  വിവാഹ സമ്മാനമായി ഗ്രന്ഥശാലയ്ക്ക് പുസ്തകസംഭാവന*
ഫോട്ടോ :വധു വരന്മാർ വിവാഹ സമ്മാനമായി ഗ്രന്ഥശാലയ്ക്ക് നൽകിയ പുസ്തകസംഭാവന* വർക്കല നഗരസഭ ചെയർമാൻ കെ. എം. ലാജി , വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ സ്മിതാ സുന്ദരേശൻ , ഡെപ്യൂട്ടി കളക്ടർ എസ്. സനിൽ കുമാർ , സാഹിത്യകാരൻ ജയചന്ദ്രൻ പനയറ പോസ്റ്റൽ അസിസ്റ്റൻ്റ് വിജയകുമാർ, വി.ഹരിനാഥക്കുറുപ്പ്, തുടങ്ങിവരുടെ സാന്നിധ്യത്തിൽ കതിർ മണ്ഡപത്തിൽ വെച്ച് വധൂവരന്മാരായ ശ്രീനാഥിൻ്റെയും സിന്ധുവിൻ്റെയും സാന്നിധ്യത്തിൽ സഹോദരി ഉഷാകൃഷ്ണ പുസ്തകങ്ങൾ ഗ്രന്ഥശാല ഭരണസമിതി അംഗം എം. ഉമേഷ്കുമാറിന് കൈമാറുന്നു.

*വിവാഹ സമ്മാനമായി ഗ്രന്ഥശാലയ്ക്ക് പുസ്തകസംഭാവന*

തിരുവനന്തപുരം :കേരള ന്യൂസ്‌ മീഡിയ യുടെ വർക്കല റിപ്പോർട്ടറും  പേരേറ്റിൽ ശ്രീജ്ഞാനോദയ സംഘം ഗ്രന്ഥശാല സെക്രട്ടറിയുമായ  വി. ശ്രീനാഥക്കുറുപ്പിൻ്റെ വിവാഹത്തോടനുബന്ധിച്ച് ഗ്രന്ഥശാലയിലേക്ക് 25000 രൂപയുടെ പുസ്തകങ്ങൾ സംഭാവന നൽകി. വിവാഹത്തിൻ്റെ ആർഭാടങ്ങൾ പൂർണ്ണമായും ഒഴിവാക്കിയാണ് പുസ്തക സംഭാവന നടത്തിയത്. പനയറ തൃപ്പോരിട്ടക്കാവ് ഭഗവതി ക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങിൽ വർക്കല നഗരസഭ ചെയർമാൻ കെ. എം. ലാജി , വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ സ്മിതാ സുന്ദരേശൻ , ഡെപ്യൂട്ടി കളക്ടർ എസ്. സനിൽ കുമാർ , സാഹിത്യകാരൻ ജയചന്ദ്രൻ പനയറ പോസ്റ്റൽ അസിസ്റ്റൻ്റ് വിജയകുമാർ തുടങ്ങിവർ പങ്കെടുത്തു . കതിർ മണ്ഡപത്തിൽ വെച്ച് വധൂവരന്മാരായ ശ്രീനാഥിൻ്റെയും സിന്ധുവിൻ്റെയും സാന്നിധ്യത്തിൽ സഹോദരി ഉഷാകൃഷ്ണ പുസ്തകങ്ങൾ ഗ്രന്ഥശാല ഭരണസമിതി അംഗം എം. ഉമേഷ്കുമാറിന് കൈമാറി. ഇതോടൊപ്പം വാൽസല്യം അനാഥമന്ദിരത്തിലേക്ക് നൽകിയ സംഭാവന വാൽസല്യം പ്രസിഡൻ്റ് വി. വിജയലക്ഷ്മി ഏറ്റുവാങ്ങി. നവദമ്പതിമാരുടെ കുടുംബാംഗങ്ങൾ ചടങ്ങിന് സാക്ഷ്യം വഹിച്ചു.