ആർ.എസ്.പി.( ബി ) സംസ്ഥാന ലീഡേഴ്സ് മീറ്റ് കൊല്ലത്ത്
Keralanewsmedia
ആർ.എസ്.പി.( ബി ) സംസ്ഥാന ലീഡേഴ്സ് മീറ്റ് കൊല്ലത്ത്
പത്തനംതിട്ട: റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ആർ.എസ്.പി - ബി ) സംസ്ഥാന ലീഡേഴ്സ് മീറ്റ് കൊല്ലത്ത് നവംബർ 22 ന് കൊല്ലത്ത് നടത്തുവാൻ തീരുമാനിച്ചതായി സംസ്ഥാന ജനറൽ സെക്രട്ടറി അൻവർ നിജാസ് അറിയിച്ചു.ജില്ലാ, സംസ്ഥാന ഭാരവാഹികൾ ലീഡേഴ്സ് മീറ്റിംങ്ങിൽ പങ്കെടുക്കും.സംസ്ഥാനത്ത് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തീരുമാനം ആർ.എസ്.പി.( ബി )യോഗത്തിൽ ചർച്ച ചെയ്യും. തുടർന്ന് നടക്കുന്ന സെമിനാറിൽ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ പ്രസംഗിക്കും.ചടങ്ങിൽ മുതിർന്ന ആർ.എസ്.പി.( ബി ) നേതാക്കളെ ആദരിക്കുവാനും യോഗം തീരുമാനിച്ചു.













