മലയാളികൾക്ക് കേരളപ്പിറവി ആശംസകൾ നേർന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

Keralanewsmedia

മലയാളികൾക്ക് കേരളപ്പിറവി ആശംസകൾ നേർന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

 മലയാളികൾക്ക് കേരളപ്പിറവി ആശംസകൾ നേർന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

 തിരുവനന്തപുരം:ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ കേരളപ്പിറവി ആശംസകൾ നേർന്നു.കേരളപ്പിറവിയുടെ ഈ ശുഭവേളയിൽ എല്ലാ കേരളീയർക്കും, ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും എൻ്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു.

നമ്മുടെ പ്രിയ സംസ്ഥാനത്തിന്റെ തുടർ-പുരോഗതിക്കും സമൃദ്ധിയ്ക്കും സാമൂഹിക ഐക്യത്തിനുമായി കൈകോർക്കുന്നതിനോടൊപ്പം, കാലാതീതവും സാംസ്‌കാരിക തനിമയുടെ ആത്മാവുമായ നമ്മുടെ മാതൃഭാഷ മലയാളത്തിന്റെ അഭിവൃദ്ധിക്കുമായി നമുക്ക് ഒന്നായി പ്രവർത്തിക്കാം.

സമസ്ത മേഖലകളിലും നമ്മുടെ കേരളം യഥാർത്ഥ പുരോഗതി പ്രാപിക്കുന്നതിനായുള്ള യത്നത്തിൽ പ്രതിബദ്ധതയോടും ഏകാത്മഭാവത്തോടും കൂടി നമുക്ക് പുനഃസമർപ്പണം ചെയ്യാം' - ഗവർണർ സന്ദേശത്തിൽ പറഞ്ഞു