മലയാളദിനാഘോഷവും ഭരണഭാഷാ വരാഘോഷ ഉദ്ഘാടനവും

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

മലയാളദിനാഘോഷവും ഭരണഭാഷാ വരാഘോഷ ഉദ്ഘാടനവും

  തിരുവനന്തപുരം :തിരുവനന്തപുരം ജില്ലയിൽ മലയാളദിനാഘോഷവും ഭരണഭാഷാ വരാഘോഷ ഉദ്ഘാടനവും തൈക്കാട് സർക്കാർ അതിഥി മന്ദിരത്തിൽ  സംഘടിപ്പിച്ചു. രാവിലെ 10 മണിക്ക് എല്ലാ ജീവനക്കാരും ഭരണ ഭാഷാ പ്രതിജ്ഞചൊല്ലുകയും തുടർന്ന്  മാധ്യമ പ്രവർത്തക  മാതു സജി ( മാതൃഭൂമി ന്യൂസ്‌) വരാഘോഷം ഉദ്ഘാടനം ചെയ്യുകയും, നീറമൺകര NSS കോളേജിലെ മലയാളം അസിസ്റ്റന്റ് പ്രൊഫസർ Dr ലക്ഷ്മി ദാസ് മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു.യോഗത്തിൽ DIG എം. സി സാബു , ജില്ലാ രജിസ്ട്രാർ ജനറൽ പി. പി നൈനാൻ, ജില്ലാ രജിസ്ട്രാർ ഓഡിറ്റ് കെ.ബി ഹരീഷ്, ASR സിന്ധു എസ് എന്നിവർ സംസാരിച്ചു.തുടർന്ന് പുസ്തക നിരൂപണം, നാടൻ പാട്ട്, കവിത ചൊല്ലൽ, അക്ഷര ശ്ലോകം എന്നിവ ജീവനക്കാർ അവതരിപ്പിച്ചു.