ഭരണകൂടങ്ങളുടെ സഹായമില്ലാതെ തന്നെ സമൂഹത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കാൻ മാധ്യങ്ങൾക്കും , മാധ്യമ പ്രവർത്തകർക്കും കഴിയുന്ന കാലഘട്ടമാണിതെന്ന് ജസ്റ്റിസ് ബി. കെമാൽ പാഷ
Keralanewsmedia
ഭരണകൂടങ്ങളുടെ സഹായമില്ലാതെ തന്നെ സമൂഹത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കാൻ മാധ്യങ്ങൾക്കും , മാധ്യമ പ്രവർത്തകർക്കും കഴിയുന്ന കാലഘട്ടമാണിതെന്ന് ജസ്റ്റിസ് ബി. കമാൽ പാഷ അഭിപ്രായപ്പെട്ടു. പ്രേംനസീർ സുഹൃത് സമിതിയും അരീക്കൽ ആയുർവേദ ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച ഏഴാമത് മാധ്യമ പുരസ്കാര വിതരണോദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . മുതിർന്ന മാധ്യമ പ്രവർത്തകൻ കലാപ്രേമി ബഷീർ ബാബു അധ്യക്ഷനായി. ഗായകൻ ജി വേണുഗോപാൽ, നടൻ പ്രവീൺകുമാർ , ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ അരീക്കൽ ആയുർവേദ ആശുപത്രി എംഡി ഡോ: സ്മിത് കുമാർ , പ്രൊഫസർ അലിയാർ വാർത്ത അവതാരക ഹേമലത പ്രേംനസീർ സുഹൃത് സമിതി ജനറൽ സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു. വിവിധ മാധ്യമപ്രവർത്തകർക്കുള്ള പുരസ്കാരങ്ങളും ജീവകാരുണ്യ പ്രവർത്തകരെ ആദരിക്കലും നടന്നു ഗായകൻ ഷംനാദ് ഭാരതിന്റെ സംഗീത നിശയും നടന്നു.
ചിത്രം .: പ്രേംനസീർ മാധ്യമ പുരസ്കാരം ചന്ദ്രിക ലേഖകൻ അബൂബക്കർ ബാലരാമപുരം ജസ്റ്റിസ് ബി കമാൽ പാഷയിൽ നിന്നും സ്വീകരിക്കുന്നു.













