പിഎസ് പ്രശാന്ത് ദേവസ്വം പ്രസിഡന്റ് സ്ഥാനത്ത് തുടരും. കാലാവധി നീട്ടി നൽകാൻ സിപിഎം ധാരണ

Keralanewsmedia

പിഎസ് പ്രശാന്ത് ദേവസ്വം പ്രസിഡന്റ് സ്ഥാനത്ത് തുടരും. കാലാവധി നീട്ടി നൽകാൻ സിപിഎം ധാരണ

പിഎസ് പ്രശാന്ത് ദേവസ്വം പ്രസിഡന്റ് സ്ഥാനത്ത് തുടരും. കാലാവധി നീട്ടി നൽകാൻ സിപിഎം ധാരണ

തിരുവനന്തപുരം: തിരുവിതാംകൂർ

ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്ത് നിലവിലെ പ്രസിഡന്റ് പിഎസ് പ്രശാന്ത് തുടരും. ഒരുവർഷത്തേക്ക് കൂടി പിഎസ് പ്രശാന്തിന്റെ കാലാവധി നീട്ടാൻ ഇന്നലെ ചേർന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിൽ തീരുമാനം.ഈ മാസം പത്തിനാണ നിലവിലെ പ്രസിഡന്റിന്റെ കാലാവധി അവസാനിക്കുന്നത്.

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റിനെ മാറ്റണമെന്ന് പ്രതിപക്ഷവും ബിജെപിയും ആവശ്യപ്പെടുന്ന വേളയിലാണ് കാലാവധി നീട്ടി നൽകാനുള്ള സിപിഎം തീരുമാനം.

നിലവിലെ സാഹചര്യത്തിൽ ദേവസ്വം ബോർഡ് പ്രസിഡൻ്റിനെ മാറ്റുന്നത് ഗുണകരമാകില്ലെന്നാണ് യോഗത്തിന്റെ വിലയിരുത്തൽ.

അതിന്റെ അടിസ്ഥാനത്തിൽ ഒരുവർഷത്തേക്ക് കുടി കാലാവധി നീട്ടി നൽകുകയായിരുന്നു. ഇത് സംബന്ധിച്ച സർക്കാർ ഓർഡിനൻസ് ഉടൻ തന്നെ ഇറങ്ങും. മണ്ഡലമാസം ഈ മാസം പതിനാറിന് ആരംഭിക്കും.