*സീഫുഡ്സ് മേഖലയിൽ ഉപദേശക സമിതി തെളിവെടുപ്പ്*

Keralanewsmedia

*സീഫുഡ്സ് മേഖലയിൽ ഉപദേശക സമിതി തെളിവെടുപ്പ്*

ഐ പി ആര്‍ ഡി  

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്*

*തിരുവനന്തപുരം*                             

*വാര്‍ത്താക്കുറിപ്പ്* 

03 നവംബർ 2025

*സീഫുഡ്സ് മേഖലയിൽ ഉപദേശക സമിതി തെളിവെടുപ്പ്*

സംസ്ഥാനത്തെ ഫിഷ് പീലിംഗ്, ഫിഷ് കാനിംഗ്, ഫ്രീസിംഗ് ആൻ്റ് എക്സ്പോർട്ടിംഗ് ഓഫ് സീഫുഡ്‌സ് എന്നീ മേഖലകളിലെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനായി തിരുവനന്തപുരം, കൊല്ലം ജില്ലകൾക്കു വേണ്ടി മിനിമം വേതന ഉപദേശക ഉപസമിതി തെളിവെടുപ്പ് യോഗം നടത്തുന്നു. നവംബർ 10ന് രാവിലെ 11ന് കൊല്ലം ഗവ. ഗസ്റ്റ് ഹൗസിലെ കോൺഫറൻസ് ഹാളിലാണ് യോ​ഗം. 

പ്രസ്തുത തെളിവെടുപ്പ് യോഗത്തിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നുമുള്ള മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തൊഴിലാളി / തൊഴിലുടമ പ്രതിനിധികൾ പങ്കെടുത്ത് മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിന് ആവശ്യമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തണമെന്ന് സമിതി സെക്രട്ടറി അറിയിച്ചു.