കൊല്ലം കോർപ്പറേഷനിൽ മേയർ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് കോൺഗ്രസ്സ്
റിപ്പോർട്ട് :സജീവ് ഗോപാലൻ
കൊല്ലം കോർപ്പറേഷനിൽ മേയർ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് കോൺഗ്രസ്സ്
കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിൽ
കൊല്ലം കോർപ്പറേഷനിൽ മേയർ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് കോൺ ഗ്രസ്.മുൻ കോർപ്പറേഷൻ പ്രതിപക്ഷ നേതാവായ എ.കെ ഹഫീസാണ് സ്ഥാനാർഥി. നിലവിൽ ഐ എൻ.ടി.യു സി ജില്ലാ പ്രസിഡൻറുമായി പ്രവർത്തിക്കുന്നു.
കൂടാതെ 12 ഡിവിഷനുകളിലേക്കുള്ള സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കുമെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു.
തദേശ തിരഞ്ഞെടുപ്പ് ആദ്യഘട്ടത്തിൽ 13 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.10 സീറ്റിൽ ആർ എസ് പിമത്സരിക്കുമെന്നും വി.എസ് ശിവകുമാർ പറഞ്ഞു.തെരഞ്ഞെടുപ്പിൽ കവടിയാര വാർഡിൽ ശബരീനാഥനെ മത്സരിപ്പിക്കാനാണ് ഇന്നലെ ഡിസിസി ഓഫീസിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിൽ തീരുമാനമായത്.
കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കരുത്തുകാട്ടാൻ മുതിർന്ന നേതാക്കളെ മത്സരിപ്പിക്കണമെന്ന എഐസിസിയുടെ നിർദേശത്തെ തുടർന്നാണ് ശബരീനാഥനെ ഉയർത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസിൽ ധാരണയായത്.













