അയർലണ്ടിൽ മതിയായ രേഖകളില്ലാതെ താമസിച്ചുവന്ന 52 പേരെ തിരിച്ചയച്ചു

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

അയർലണ്ടിൽ മതിയായ രേഖകളില്ലാതെ താമസിച്ചുവന്ന 52 പേരെ തിരിച്ചയച്ചു

 അയർലണ്ടിൽ മതിയായ രേഖകളില്ലാതെ താമസിച്ചുവന്ന 52 പേരെ തിരിച്ചയച്ചു

മതിയായ രേഖകളില്ലാതെ അയർലണ്ടിൽ താമസിച്ചുവന്ന 52 പേരെ തിരിച്ചയച്ച് ഗാർഡ നാഷണൽ ഇമ്മിഗ്രേഷൻ ബുരേ (ജി എൻ ഐ ബി). തിങ്കളാഴ്ച നടത്തിയ ഓപ്പറേഷനിലാണ് 35 പുരുഷന്മാർ, 10 സ്ത്രീകൾ, ഏഴ് കുട്ടികൾ എന്നിവരെ പ്രത്യേക വിമാനത്തിൽ ജോർജ്ജിയയിലേയ്ക്ക് അയച്ചതെന്ന് അധികൃതർ അറിയിച്ചു. കുട്ടികളെ എല്ലാവരെയും അവരുടെ കുടുംബത്തോടൊപ്പം തന്നെയാണ് തിരിച്ചയച്ചതെന്നും ജി എൻ ഐ ബി കൂട്ടിച്ചേർത്തു.രാജ്യത്ത് അനധികൃതമായി താമസിച്ചുവരുന്നവരെ തിരിച്ചയയ്ക്കുന്ന കുടിയേറ്റ നയം കൃത്യമായി നടപ്പാക്കാൻ നീനിന്യായവകുപ്പുമായി ചേർന്ന് തങ്ങൾ പരിശ്രമം തുടർന്നുവരികയാണെന്ന് ഗാർഡ അറിയിച്ചു.