മരംമുറിയിൽ എസ്പി സുജിത് ദാസിനെതിരെ പരാതി നൽകിയ എസ്ഐ ജോലി ഉപേക്ഷിച്ചു
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
മരംമുറിയിൽ എസ്പി സുജിത് ദാസിനെതിരെ പരാതി നൽകിയ എസ്ഐ ജോലി ഉപേക്ഷിച്ചു
മലപ്പുറം: മലപ്പുറം എസ് പിയുടെ
ക്യാമ്പ് ഓഫീസിലെ മരംമുറിയുമായി ബന്ധപ്പെട്ട് പരാതി നൽകിയ സബ് ഇൻസ്പെക്ടർ ജോലി ഉപേക്ഷിച്ചു.മുൻ എസ്‌പി സുജിത് ദാസിനെതിരെ പരാതി നൽകിയ മലപ്പുറം പെരുമ്പടപ്പ് സ്റ്റേഷനിലെ എസ്ഐ ആയിരുന്ന എൻ ശ്രീജിത്ത് ആണ് ജോലി ഉപേക്ഷിച്ചത്.
ഇക്കാര്യം വ്യക്തമാക്കി ശ്രീജിത്ത് സംസ്ഥാന പൊലീസ് മേധാവിക്ക് കത്തയച്ചു.
2023 ഡിസംബർ 23 മുതൽ ശ്രീജിത്ത് അന്വേഷണവിധേയമായി സസ്പെൻഷനിലാണ്.മരം മുറിയിൽ പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്നും തനിക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുകയാണെന്നും കത്തിൽ പറയുന്നു.തന്നെയും കുടുംബത്തെയും അപമാനിക്കുന്നു. ഇനി സർവീസിൽ തുടരുന്നതിനോട് താത്പര്യമില്ല. പൊലീസ് സേനയോട് കടപ്പെട്ടിരിക്കുന്നു. എന്നാൽ സേനയിൽ തുടരാൻ താത്പര്യമില്ല. സേനയിൽ നിന്ന് യാതൊരു ആനുകൂല്യവും കൈപ്പറ്റാൻ ഉദ്ദേശിക്കുന്നില്ലെന്നും ശ്രീജിത്ത് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
എനിക്കെതിരായ അച്ചടക്ക നടപടികളിലേക്ക് നയിച്ച സാഹചര്യങ്ങളെ പറ്റി അറിയുന്നതിനും, സംവിധാനത്തിലെ പേരും കള്ളന്മാരെ പുറത്തു കൊണ്ട് വരുന്നതിനും വിവരാവകാശ നിയമം അടക്കം വ്യവസ്ഥാപിതമായ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് നിരവധി അപേക്ഷകളും, പരാതികളും പോലീസിലെ വിവിധ ഓഫീസുകളിൽ നൽകി എങ്കിലും നിരാശ ആയിരുന്നു ഫലം. കള്ളനെ ചൂണ്ടിക്കാട്ടിയവനെ കൊലപാതകി ആക്കുന്ന സംവിധാനം... ആറും, മൂന്നും വയസുള്ള രണ്ടു കുട്ടികളെയും, വൃദ്ധരായ മാതാ പിതാക്കളെയുംസംരക്ഷിക്കുന്നതിനായി 2023 ഡിസംബർ 23 മുതൽ 2025 സെപ്റ്റംബർ 30 വരെയുള്ള ഉപജീവനബത്ത കൈപ്പറ്റിയിട്ടുണ്ട്. 2025 ഒക്ടോബർ മാസത്തെ ഉപജീവന ബത്തക്കായി അപേക്ഷ സമർപ്പിച്ചിട്ടും ഉണ്ട്'. ശ്രീജിത്ത് പൊലീസ് മേധാവിക്ക് എഴുതിയ കത്തിൽ പറയുന്നു.













