മോദിയുടെ ക്രിസ്മസ് സമ്മാനമായി കേരളത്തിന് മൂന്നാം വന്ദേഭാരത് നാളെ കുതിച്ചുതുടങ്ങും.
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
മോദിയുടെ ക്രിസ്മസ് സമ്മാനമായി കേരളത്തിന് മൂന്നാം വന്ദേഭാരത് നാളെ കുതിച്ചുതുടങ്ങും.
തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച മൂന്നാമത്തെ വന്ദേഭാരത് ട്രെയിൻ നാളെ മുതൽ ബംഗളുരുവിലേക്ക് കുതിച്ചുപായും. മലയാളികളുടെ ബംഗളുരു യാത്രാദുരിതം ഒരളവു വരെ പരിഹരിക്കുന്നതായിരിക്കും വന്ദേഭാരത്.എന്നാൽ ബംഗളുരുവിൽ നിന്ന് എറണാകുളം വരെയുള്ള വന്ദേഭാരത് തിരുവനന്തപുരത്തേക്ക് നീട്ടണമെന്ന ആവശ്യം ശക്തമാണ്. ബംഗളുരുവിലേക്ക് മലയാളികളുടെ അതിവേഗ ട്രെയിൻ യാത്രയ്ക്ക് സൗകര്യമൊരുക്കുന്നതാണ് വന്ദേഭാരത്. നിലവിൽ കാസർകോട്ടേക്കും മംഗലാപുരത്തേക്കും രണ്ട് വന്ദേഭാരത് സർവീസുകളുണ്ട്.കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് നാളെ രാവിലെ 8.20ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ഫ്ലാഗ് ഓഫ് ചെയ്യുന്നത്.
ഓൺലൈനായാണ് പ്രധാനമന്ത്രിയുടെ ഫ്ലാഗ് ഓഫ്.ഇതേസമയം എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ട്രെയിനിന് പച്ചക്കൊടി കാട്ടും.
ഞായറാഴ്ച മുതൽ പൊതുജനങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യാനാകും.













