പമ്പയിലും സന്നിധാനത്തും എരുമേലിയിലും രാസ കുങ്കുമം വിൽക്കുന്നതിന് ഹൈക്കോടതി വിലക്ക്, ഉൽപ്പന്നങ്ങൾ പരിസ്ഥിതിക്ക് വിനാശകരമെന്ന് വിലയിരുത്തൽ
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
പമ്പയിലും സന്നിധാനത്തും എരുമേലിയിലും രാസ കുങ്കുമം വിൽക്കുന്നതിന് ഹൈക്കോടതി വിലക്ക്, ഉൽപ്പന്നങ്ങൾ പരിസ്ഥിതിക്ക് വിനാശകരമെന്ന് വിലയിരുത്തൽ
പത്തനംതിട്ട: പമ്പയിലുംസന്നിധാനത്തും എരുമേലിയിലും രാസ കുങ്കുമം വിൽക്കുന്നതിന് ഹൈക്കോടതി വിലക്ക്.ഉൽപ്പന്നങ്ങൾ പരിസ്ഥിതിക്ക് വിനാശകരമെന്ന് വിലയിരുത്തിയാണ് ദേവസ്വം ബെഞ്ചിന്റെ നടപടി. മണ്ഡല മകരവിളക്ക് സീസൺ 15ന് ആരംഭിക്കാനിരിക്കെയാണ് വിലക്ക്.
ശബരിമലയിൽ പ്ലാസ്റ്റിക് ഷാമ്പൂ സാഷേകൾക്ക് ഹൈക്കോടതി വിലക്ക് ഏർപ്പെടുത്തി. ഷാമ്പൂ സാഷേകളുടെ വിൽപ്പനയും ഉപയോഗവും ഡിവിഷൻ ബെഞ്ച് തടഞ്ഞു.പമ്പാനദിയിൽ ഉൾപ്പടെ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞുകൂടുന്ന സാഹചര്യത്തിലാണ് നടപടി.
വിലക്ക് കർശനമായി നടപ്പാക്കാനാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് ദേവസ്വം ബെഞ്ചിന്റെ കർശന നിർദ്ദേശം.