ഗ്രാമകേന്ദ്രങ്ങൾ പൊതു ഇടങ്ങൾ സൃഷ്ടിക്കാൻ സഹായകമാകും: മന്ത്രി കെ എൻ ബാലഗോപാൽ*

Keralanewsmedia

ഗ്രാമകേന്ദ്രങ്ങൾ പൊതു ഇടങ്ങൾ സൃഷ്ടിക്കാൻ സഹായകമാകും: മന്ത്രി കെ എൻ ബാലഗോപാൽ*

*ഗ്രാമകേന്ദ്രങ്ങൾ പൊതു ഇടങ്ങൾ സൃഷ്ടിക്കാൻ സഹായകമാകും: മന്ത്രി കെ എൻ ബാലഗോപാൽ*

ഗ്രാമകേന്ദ്രം പൊതു ഇടങ്ങൾ സൃഷ്ടിക്കാൻ സഹായകമാകുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ ബാലഗോപാൽ. കുളക്കട ഗ്രാമപഞ്ചായത്തിലെ പൂവറ്റൂർ കിഴക്ക് വാർഡ് ഗ്രാമകേന്ദ്രം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. മൈതാനങ്ങൾക്കും ക്ലബ്ബുകൾക്കും പുറമേ ഗ്രാമകേന്ദ്രവും സൗന്ദര്യവൽക്കരിച്ച താമരക്കുടി ചിറയും പ്രദേശവാസികൾക്ക് മികച്ച പൊതുയിടങ്ങളായി മാറും. കർഷകരുടെയും കുടുംബശ്രീ പ്രവർത്തകരുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തതോടെ കാർഷിക മേഖലയിൽ അധിക വരുമാനത്തിന് പുതു അവസരങ്ങൾ ഒരുക്കും. സമസ്ത മേഖലയിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി കടൂക്കാല അധ്യക്ഷനായി. ഗ്രാമകേന്ദ്രം നിർമ്മിക്കുന്നതിന് സൗജന്യമായി സ്ഥലം നൽകിയ അരുൺകുമാറിനെയും കുടുംബത്തെയും മന്ത്രി ആദരിച്ചു. ആസ്തി വികസന ഫണ്ട് വിനിയോഗിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്.

വെട്ടിക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രഞ്ജിത്കുമാർ, ജില്ലാ പഞ്ചായത്തംഗം ആർ രശ്മി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എ സജി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി ബി ബീന, സ്ഥിരംസമിതി അധ്യക്ഷരായ റ്റി മഞ്ജു, ജെ ജയകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ മോഹനൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ മഠത്തിനാപ്പുഴ അജയൻ, സാലി റെജി, കവിത ഗോപകുമാർ, ശ്രീജ, എം അഖില, ജി രഘു, അഡ്വ. പി ടി ഇന്ദുകുമാര്‍, കെ രതി, വി വിജയനാഥ് തുടങ്ങിയവർ പങ്കെടുത്തു.