*അടിസ്ഥാന സൗകര്യ മേഖലയിൽ വികസന തുടർച്ച ഉറപ്പാക്കി: മന്ത്രി കെ എൻ ബാലഗോപാൽ*
Keralanewsmedia
*അടിസ്ഥാന സൗകര്യ മേഖലയിൽ വികസന തുടർച്ച ഉറപ്പാക്കി: മന്ത്രി കെ എൻ ബാലഗോപാൽ*
അടിസ്ഥാന സൗകര്യ മേഖലയിൽ വികസന തുടർച്ച ഉറപ്പാക്കിയെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. പുത്തൂർമുക്ക്,
കുളക്കട എന്നിവിടങ്ങളിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ, ട്രാഫിക്ക് സിഗ്നൽ ലൈറ്റ് സംവിധാനം തുടങ്ങിയവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കാത്തിരുപ്പു കേന്ദ്രങ്ങൾ, മികച്ച സ്കൂൾ-കോളേജ് കെട്ടിടങ്ങൾ, റോഡുകൾ, പാലങ്ങൾ എന്നിവ ഒരുക്കുന്നതോടൊപ്പം ജനങ്ങളുടെ ക്ഷേമവും ഉറപ്പാക്കി. ക്ഷേമ പെൻഷൻ 2,000 ആയി ഉയർത്തി. സ്ത്രീകൾക്കും യുവതയ്ക്കും സംരംഭങ്ങൾ തുടങ്ങാനും തൊഴിൽ പരിശീലനത്തിനും പ്രത്യേക പദ്ധതികൾ നടപ്പാക്കി. വികസന പ്രവർത്തികൾ നടപ്പാക്കുന്നതിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖ്യപങ്കാളികളായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി കടൂക്കാല അധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി ബി ബീന, വെട്ടികവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രഞ്ജിത്ത്, ജില്ലാ പഞ്ചായത്തംഗം ആർ രശ്മി, ബ്ലോക്ക് പഞ്ചായത്തംഗം എ അജി എൻ മോഹനൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.













