93ാമത് ശിവഗിരി തീര്‍ത്ഥാടനംസാഹിത്യ മത്സരങ്ങള്‍

റിപ്പോർട്ട്‌ :സജീവ് ഗോപാലൻ

93ാമത് ശിവഗിരി തീര്‍ത്ഥാടനംസാഹിത്യ മത്സരങ്ങള്‍

93ാമത് ശിവഗിരി തീര്‍ത്ഥാടനംസാഹിത്യ മത്സരങ്ങള്‍

ശിവഗിരി : 93ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന്‍റെ ഭാഗമായി എല്‍.പി., യു.പി., എച്ച്. എസ്., പ്ലസ്ടു, കോളേജ്, പൊതുവിഭാഗങ്ങള്‍ക്കായി ശ്രീനാരായണ സാഹിത്യ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. പ്രസംഗം (മലയാളം, ഇംഗ്ലീഷ്) പദ്യം ചൊല്ലല്‍, ഉപന്യാസരചന (മലയാളം), ആത്മോപദേശശതകാലാപനം, ശിവശതകാലാപനം എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍.

2025 നവംബര്‍ 29, 30 തീയതികളില്‍ പ്രാഥമികതല (മേഖലതല) മത്സരങ്ങള്‍ നടക്കും. അരുവിപ്പുറം ക്ഷേത്രം, ചെമ്പഴന്തി ഗുരുകുലം, ശിവഗിരി മഠം, കുറിച്ചി അദ്വൈതവിദ്യാശ്രമം, ചേര്‍ത്തല വിശ്വഗാജി മഠം, ആലുവ അദ്വൈതാശ്രമം, തൃശൂര്‍ കൂര്‍ക്കഞ്ചേരി ക്ഷേത്രം, കണ്ണൂര്‍ സുന്ദരേശ്വര ക്ഷേത്രം എന്നീ കേന്ദ്രങ്ങളിലാണ് പ്രാഥമികതല മത്സരങ്ങള്‍ നടക്കുന്നത്. പ്രാഥമികതലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്നവരെ പങ്കെടുപ്പിച്ചുകൊണ്ട് സംസ്ഥാനതല ഫൈനല്‍ മത്സരങ്ങള്‍ 2025 ഡിസംബര്‍ 26,27,28 തീയതികളില്‍ ശിവഗിരിയില്‍ നടത്തും. ആത്മോപദേശശതകാലാപനം, ശിവശതകാലാപനം എന്നിവയ്ക്ക് പ്രാഥമികതല മത്സരങ്ങള്‍ ഉണ്ടായിരിക്കില്ല. ഈ ഇനങ്ങളില്‍ വിഭാഗഭേദമില്ലാതെ എല്ലാവര്‍ക്കും പങ്കെടുക്കാം. ഈ മത്സരങ്ങളുടെ രീതിയും സമയവും സംഘാടകസമിതി നിശ്ചയിക്കും. ഇവയില്‍ മുന്‍വര്‍ഷം ഒന്നാംസ്ഥാനം നേടിയവരെ ഈ വര്‍ഷം പങ്കെടുപ്പിക്കില്ല. പ്രാഥമികതല മത്സരങ്ങളുടെ സമയക്രമവും നിര്‍ദ്ദേശിക്കപ്പെട്ട വിഷയങ്ങളും ചുവടെചേര്‍ക്കുന്നു.

2025 നവംബര്‍ 29 ശനി രാവിലെ 9 മണി മുതല്‍ പദ്യം ചൊല്ലല്‍

എല്‍.പി വിഭാഗം : ജാതിലക്ഷണം (10 ശ്ലോകങ്ങള്‍)

യു. പി. വിഭാഗം : ഈശാവാസ്യോപനിഷത്ത് തര്‍ജ്ജിമ (ആദ്യത്തെ10 ശ്ലോകങ്ങള്‍)

എച്ച്. എസ് വിഭാഗം : കോലതീരേശസ്തവം (ആദ്യത്തെ 5 ശ്ലോകങ്ങള്‍)

പ്ലസ് ടൂ വിഭാഗം : ഷണ്മുഖസ്തോത്രം (ആദ്യത്തെ 5 ശ്ലോകങ്ങള്‍)

കോളേജ് വിഭാഗം : അര്‍ദ്ധനാരീശ്വരസ്തവം

പൊതു വിഭാഗം : സുബ്രമണ്യകീര്‍ത്തനം (ആദ്യത്തെ 5 ശ്ലോകങ്ങള്‍)

9 മണിക്ക് മുമ്പുതന്നെ മത്സരാര്‍ത്ഥികള്‍ അതതു മത്സരകേന്ദ്രങ്ങളില്‍ എത്തിച്ചേരണം.

ഉച്ചയ്ക്ക് 1.30 ന് ഉപന്യാസരചന, (എച്ച്.എസ്, പ്ലസ്ടു, കോളേജ്, പൊതുവിഭാഗം). മത്സരം തുടങ്ങുന്നതിന് 15 മിനിട്ട് മുമ്പ് വിഷയം നല്‍കും. ഒരുമണിക്കൂറാണ് മത്സരസമയം.

2025 നവംബര്‍ 30 ഞായര്‍ രാവിലെ 9 മണി - പ്രസംഗം (മലയാളം, ഇംഗ്ലീഷ്)

എല്‍. പി. വിഭാഗം : ഗുരു എന്നെ പഠിപ്പിച്ചത്

യു. പി. വിഭാഗം : ഗുരുവിന്‍റെ മാനവികത

പ്രസംഗം (ഇംഗ്ലീഷ്)

എല്‍. പി. വിഭാഗം : Guru - The Prophet of Love

യു. പി. വിഭാഗം : The Relevance of Guru’s preaching's in Modern Era

മറ്റ് വിഭാഗങ്ങള്‍ക്ക് മത്സരത്തിന് 5 മിനിട്ട് മുമ്പ് വിഷയം നല്‍കും. തത്സമയം നല്‍കേണ്ട വിഷയങ്ങളും സംസ്ഥാനതല മത്സരവിഷയങ്ങളും മേഖലാതല മത്സരങ്ങള്‍ക്കു മുമ്പായി മേഖലാതല കോര്‍ഡിനേറ്റരുമാരെ അറിയിക്കുന്നതാണ്. മേഖലാതലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്നവര്‍ സര്‍ട്ടിഫിക്കറ്റുകളുമായി സംസ്ഥാനതല മത്സരങ്ങള്‍ക്ക് എത്തണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : സംഘാടകസമിതി ചെയര്‍മാന്‍ ഡോ. അജയന്‍ പനയറ 9447033466