ഓൺലൈൻ ടാക്സി തടയൽ;പരമ്പരാ​ഗത ടാക്സി ഡ്രൈവർമാർ നടത്തുന്നത് ​ഗുണ്ടായിസം; ലൈസൻസ് റദ്ദാക്കുമെന്ന് മന്ത്രി കെ.ബി. ​ഗണേഷ് കുമാർ* 

Keralanewsmedia

ഓൺലൈൻ ടാക്സി തടയൽ;പരമ്പരാ​ഗത ടാക്സി ഡ്രൈവർമാർ നടത്തുന്നത് ​ഗുണ്ടായിസം; ലൈസൻസ് റദ്ദാക്കുമെന്ന് മന്ത്രി കെ.ബി. ​ഗണേഷ് കുമാർ* 

*ഓൺലൈൻ ടാക്സി തടയൽ;പരമ്പരാ​ഗത ടാക്സി ഡ്രൈവർമാർ നടത്തുന്നത് ​ഗുണ്ടായിസം; ലൈസൻസ് റദ്ദാക്കുമെന്ന് മന്ത്രി കെ.ബി. ​ഗണേഷ് കുമാർ* 

 *തിരുവനന്തപുരം* : ഓൺലൈൻ ടാക്സികൾ തടസ്സപ്പെടുത്തുന്ന പരമ്പരാഗത ടാക്സി ഡ്രൈവർമാർക്ക് ശക്തമായ മുന്നറിയിപ്പുമായി ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ​ഗണേഷ് കുമാർ. ഡ്രൈവർമാർ നടത്തുന്നത് ഗുണ്ടായിസവും ആക്രമണവുമാണെന്നും അത്തരം നടപടികൾ സ്വീകരിച്ചാൽ ലൈസൻസ് റദ്ദാക്കുമെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.

സംസ്ഥാനത്ത് അടുത്ത കാലത്തായി സാധാരണ ടാക്സി ഡ്രൈവർമാർ ഓൺലൈൻ ടാക്സി സർവീസുകൾക്കെതിരെ പ്രതിഷേധിക്കുകയും യാത്രകൾ തടസ്സപ്പെടുത്തുകയും ചെയ്യുന്നത് പതിവായിട്ടുണ്ട്. ആദ്യം ഓൺലൈൻ ടാക്സിക്കാർക്ക് പിന്തുണ നൽകിയ മന്ത്രിയുടെ നിലപാട് പിന്നീട് മാറിയത് നിലവിലെ സാഹചര്യം കൂടുതൽ വഷളാക്കിയതായി ഊബർ, ഓല ഡ്രൈവർമാർ പറയുന്നു.

പരമ്പരാഗത ടാക്സി ഡ്രൈവർമാർ നിലവിൽ കാണിക്കുന്ന കൈയാങ്കളിയും യാത്രാ തടസ്സപ്പെടുത്തലും അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും ഇത് ഗുണ്ടായിസമാണെന്നും മന്ത്രി പറഞ്ഞു. ഇത്തരത്തിൽ പ്രവർത്തിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കുന്നതായിരിക്കും. കൈയാങ്കളി നടത്തുന്നതിൻ്റെ ദൃശ്യങ്ങൾ ലഭിച്ചാൽ മോട്ടോർ വെഹിക്കിൾ വിഭാഗം ഉടൻതന്നെ ലൈസൻസ് സസ്പെൻഡ് ചെയ്യും. കുറ്റകൃത്യത്തിൻ്റെ സ്വഭാവമനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.