93 മത് ശിവഗിരി തീര്‍ത്ഥാടനത്തിന്‍റെ മുന്നോടിയായി വൈദ്യുതി ഉച്ചഭാഷിണി ജോലികളുടെ തുടക്കം കുറിച്ചുകൊണ്ട് സ്വാമി ശ്രീനാരായണദാസ് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു.

റിപ്പോർട്ട്‌ :സജീവ് ഗോപാലൻ

93 മത് ശിവഗിരി തീര്‍ത്ഥാടനത്തിന്‍റെ മുന്നോടിയായി വൈദ്യുതി ഉച്ചഭാഷിണി ജോലികളുടെ തുടക്കം കുറിച്ചുകൊണ്ട് സ്വാമി ശ്രീനാരായണദാസ് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു.

ശിവഗിരി : ശ്രീനാരായണഗുരു ദര്‍ശന മഹിമയ്ക്ക് കൂടുതല്‍ സ്വീകാര്യത ലഭ്യമായിക്കൊണ്ടിരിക്കുന്നവെന്ന് ശിവഗിരി തീര്‍ത്ഥാടന കമ്മറ്റി സെക്രട്ടറിയും ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ട്രഷററുമായ സ്വാമി ശാരദാനന്ദ അഭിപ്രായപ്പെട്ടു. വര്‍ഷംതോറും തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ അതിനനുസരിച്ചുള്ള ക്രമീകരണങ്ങളാണ് തീര്‍ത്ഥാടന കാലത്ത് ശിവഗിരിയില്‍ നിറവേറ്റി വരുന്നതെന്നും സ്വാമി പറഞ്ഞു. 93 മത് ശിവഗിരി തീര്‍ത്ഥാടനത്തിന്‍റെ മുന്നോടിയായി വൈദ്യുതി ഉച്ചഭാഷിണി ജോലികളുടെ ഉദ്ഘാടന ചടങ്ങില്‍ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. സ്വാമി ശ്രീനാരായണദാസ് സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. തീര്‍ത്ഥാടന കമ്മിറ്റി ജോയിന്‍റ് സെക്രട്ടറി സ്വാമി വിരജാനന്ദഗിരി, ശിവഗിരി മഠം പി.ആര്‍.ഒ ഇ. എം. സോമനാഥന്‍, ലൈറ്റ് & സൗണ്ട് കമ്മിറ്റി ചെയര്‍മാന്‍, വൈദ്യുതി ബോര്‍ഡ് റിട്ട: ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ജി. മണിരാജന്‍, കണ്‍വീനര്‍മാരായ പൊതുമരാമത്ത് വകുപ്പ് റിട്ട: ഇലക്ട്രോണിക്സ് അസി: എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ആര്‍. റോയ്, അജയകുമാര്‍.എസ്. കരുനാഗപ്പള്ളി, സുഭാഷ് (കവിത സൗണ്ട്, വര്‍ക്കല ), ലൈറ്റ് & സൗണ്ട് വിഭാഗം ജീവനക്കാര്‍, ഭക്തജനങ്ങള്‍ തുടങ്ങിയവരും സംബന്ധിച്ചു.

photo_2025-11-09_14-31-08.jpg

ചിത്രം : 93 മത് ശിവഗിരി തീര്‍ത്ഥാടനത്തിന്‍റെ മുന്നോടിയായി വൈദ്യുതി ഉച്ചഭാഷിണി ജോലികളുടെ തുടക്കം കുറിച്ചുകൊണ്ട് സ്വാമി ശ്രീനാരായണദാസ് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിക്കുന്നു. തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ശാരദാനന്ദ , ജോയിന്‍റ് സെക്രട്ടറി സ്വാമി വിരജാനന്ദഗിരി തുടങ്ങിയവര്‍ സമീപം.