*‘ഇടതുമുന്നണി വര്‍ദ്ധിത ആവേശത്തിൽ, സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച് കഴിഞ്ഞു, എല്ലാവരും പ്രമുഖ സ്ഥാനാര്‍ത്ഥികള്‍; കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച വിജയം നേടും’; എംവി ഗോവിന്ദൻ* 

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

*‘ഇടതുമുന്നണി വര്‍ദ്ധിത ആവേശത്തിൽ, സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച് കഴിഞ്ഞു, എല്ലാവരും പ്രമുഖ സ്ഥാനാര്‍ത്ഥികള്‍; കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച വിജയം നേടും’; എംവി ഗോവിന്ദൻ* 

*‘ഇടതുമുന്നണി വര്‍ദ്ധിത ആവേശത്തിൽ, സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച് കഴിഞ്ഞു, എല്ലാവരും പ്രമുഖ സ്ഥാനാര്‍ത്ഥികള്‍; കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച വിജയം നേടും’; എംവി ഗോവിന്ദൻ* 

 *തിരുവനന്തപുരം* : കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു കഴിഞ്ഞതായും ഇടതുമുന്നണി വർധിത ആവേശത്തിലായാണെന്നും. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ വിജയം നേടുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. സർവശക്തിയും ഉപയോഗിച്ചാണ് ഇടതുമുന്നണി മത്സരിക്കാൻ പോകുന്നതെന്നും ഫലപ്രദമായ സ്ഥാനാർത്ഥികളെ ഇറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്തും കൊല്ലത്തും തൃശൂരും സ്വാധീനം വർദ്ധിപ്പിക്കുമെന്നും കണ്ണൂർ പിടിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. തങ്ങൾ ഇറക്കുന്നത് പ്രമുഖരായ സ്ഥാനാർത്ഥികളെയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

 സർക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങൾ കാര്യമാക്കേണ്ടതില്ലെന്നും. എല്ലാക്കാലത്തും ആരോപണങ്ങൾ ഉണ്ടാകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമേഖലയെക്കുറിച്ചുള്ള പരാതികളുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ ആദ്യം ആയാണോ പരാതി? എന്നും അദ്ദേഹം ചോദിച്ചു. ചെറിയ കാര്യങ്ങൾ പർവ്വതീകരിക്കുകയാണെന്നും എല്ലാം ജനങ്ങൾ തിരിച്ചറിയുമെന്നും എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചു.