ആന്റണി രാജു എംഎൽഎ യുടെ മാതാവിൻറെ സംസ്കാരം നടത്തി.
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
പ്രസിദ്ധീകരണത്തിന്:
തിരുവനന്തപുരം: ആന്റണി രാജു എംഎൽഎ യുടെ മാതാവിൻറെ സംസ്കാരം നടത്തി.
മുൻമന്ത്രിയും തിരുവനന്തപുരം എംഎൽഎയുമായ അഡ്വ. ആന്റണി രാജുവിന്റെ മാതാവിന്റെ മൃതസംസ്കാരം പൂന്തുറ സെൻ്റ്. തോമസ് ദേവാലയത്തിൽ നടന്നു. തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാപ്പോലീത്ത റവ. ഡോ. തോമസ് ജെ നെറ്റോ, പുനലൂർ രൂപത മെത്രാൻ റവ. ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, നെയ്യാറ്റിൻകര രൂപത മെത്രാൻ റവ. ഡോ. സെൽവരാജ് തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ റവ. ഡോ. ക്രിസ്തുദാസ് തുടങ്ങിയവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ, സിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി ബിനോയ് വിശ്വം, മന്ത്രിമാർ, എം.പി മാർ, എംഎൽഎമാർ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ വസതിയിലെത്തി അനുശോചനം രേഖപ്പെടുത്തി.













