ശബരിമല വ്രതത്തിന്റെ ഭാഗമായി കറുപ്പ് വസ്ത്രം ധരിച്ച് വന്ന വിദ്യാർഥിക്ക് പ്രവേശനം നിഷേധിച്ചു. സ്കൂളിനെതിരെ പ്രതിഷേധിവുമായി ഹിന്ദു ഐക്യവേദി
Keralanewsmedia
തൃശൂർ: ശബരിമല വ്രതത്തിന്റെഭാഗമായി കറുപ്പ് വസ്ത്രം ധരിച്ച് വന്ന വിദ്യാർഥിക്ക് പ്രവേശനം നിഷേധിച്ച സ്കൂളിനെതിരെ ഹിന്ദു ഐക്യവേദി പ്രതിഷേധിച്ചു. തൃശൂർ എളവള്ളിയിൽ ഗോകുലം പബ്ലിക് സ്കൂളിനെതിരെയാണ് പ്രതിഷേധം.എളവള്ളി സ്വദേശിയായ വിദ്യാർഥിയോട് യൂണിഫോം ധരിച്ചെത്തണമെന്ന് സ്കൂൾ അധികൃതർ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് പ്രതിഷേധം. കറുപ്പ് വസ്ത്രമണിഞ്ഞ് എത്തിയതിനാൽ കഴിഞ്ഞ പത്ത് ദിവസമായി വിദ്യാർഥിയെ പ്രവേശിപ്പിച്ചില്ലെന്നാണ് പരാതി.
കറുപ്പ് വസ്ത്രം ധരിച്ചെത്തിയ കുട്ടിയെ സ്കൂളിലേയ്ക്ക് വിടേണ്ടതില്ലെന്ന് രക്ഷിതാക്കളെവിളിച്ച് വിവരം അറിയിക്കുകയുമായിരുന്നു.
യൂണിഫോം ധരിക്കാതെ വിദ്യാർഥിയെ സ്കൂളിൽ പ്രവേശിപ്പിക്കാൻ കഴിയില്ലെന്ന നിലപാട് ആയിരുന്നു സ്കൂൾ അധികൃതർ സ്വീകരിച്ചതെന്നാണ് പരാതി.ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പ്രസാദ് കാക്കശേരിയാണ് നാമജപ പ്രതിഷേധം ഉദ്ഘാടനം ചെയ്തത്. നിരവധി കുട്ടികൾക്ക് ഈ അവസ്ഥയുണ്ടെന്ന് പ്രതിഷേധക്കാർ പറയുന്നു.സ്കൂളിന്റെ നിയമാവലിയുടെ ഭാഗമാണെന്നാണ് സ്കൂൾ പ്രിൻസിപ്പൽ ഹിന്ദു ഐക്യവേദിയുടെ നേതാക്കൻമാരോട് വ്യക്തമാക്കിയത്.













