ലോകത്തെ ട്രെൻഡിങ് ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിൽ ഇടം പിടിച്ച് കൊച്ചിയും..വിയറ്റ്നാം, സ്പെയിൻ, കൊളംബിയ, ചൈന, ബ്രസീൽ, ഓസ്ട്രേലിയ, ജർമ്മനി, യുഎസ്എ തുടങ്ങിയ രാജ്യങ്ങളോടൊപ്പമാണ് കൊച്ചി പട്ടികയിൽ ഇടം നേടിയിരിക്കുന്നത്.

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

കൊച്ചി: ലോകത്തെ ട്രെൻഡിങ്

ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിൽ ഇടം പിടിച്ച് കൊച്ചി.

2026-ൽ ലോകം കാണേണ്ട 10 ട്രെൻഡിങ് ഡെസ്റ്റിനേഷനുകളിൽ ഒന്നായാണ് കൊച്ചി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ആഗോള തലത്തിൽ ശ്രദ്ധേയമായ ഓൺലൈൻ ട്രാവൽ വെബ്സൈറ്റായ ബുക്കിങ്.കോം ആണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

വിയറ്റ്നാം, സ്പെയിൻ, കൊളംബിയ, ചൈന, ബ്രസീൽ, ഓസ്ട്രേലിയ, ജർമ്മനി, യുഎസ്എ തുടങ്ങിയ രാജ്യങ്ങളോടൊപ്പമാണ് കൊച്ചി പട്ടികയിൽ ഇടം നേടിയിരിക്കുന്നത്.

പട്ടികയിൽ ഇടം നേടിയ ഇന്ത്യയിൽ നിന്നുള്ള ഏക പ്രദേശമാണ് കൊച്ചി.

പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് കൊച്ചിയുടെ സ്ഥാനം. നൂറ്റാണ്ടുകളുടെ വ്യാപാരം സംസ്‌കാര പാരമ്പര്യത്താൽ ചരിത്രത്തിൽ അടയാളപ്പെടുത്തിയ നഗരമാണ് കേരളത്തിന്റെ തീര ദേശ നഗരമായ കൊച്ചിയെന്നാണ് വെബ്സൈറ്റ് നൽകുന്ന വിശദീകരണം.

ഫോർട്ട് കൊച്ചിയിൽ,കൊളോണിയൽ കാലഘട്ടത്തിലെ മാളികകളും ചൈനീസ് മത്സ്യബന്ധന വലകളും നഗരത്തിന്റെ മനോഹാരിത വർധിപ്പിക്കുന്നു.

കൊച്ചി-മുസിരിസ് ബിനാലെ ഇത്തരം പൈതൃക കെട്ടിടങ്ങളെ സമകാലിക കലാ ഇടങ്ങളായി മാറ്റുന്നു.

ഭക്ഷണപ്രിയർക്ക് സമുദ്രവിഭവങ്ങൾ മുതൽ തേങ്ങുടെ സ്വാദ് നിറയുന്ന കറികൾ വരെ ആസ്വദിക്കാം എന്നും വെബ്സൈറ്റ് വിശദീകരിക്കുന്നു.   സ്കാരിക പൈതൃകം, രുചിയുടെ ലോകം, മനോഹര തീരങ്ങൾ തുടങ്ങിയവയാണ് കേരളത്തിന് ഗുണം ചെയ്തതെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും ഫെയ്സ്ബുക്ക് കുറിപ്പിൽ അറിയിച്ചു. കേരളത്തിന്റെ അഭിമാനം ലോകത്തിൻ്റെ ഹൃദയത്തിൽ എന്ന് തുടങ്ങുന്ന കുറിപ്പിന് ഒപ്പമാണ് ടൂറിസം മന്ത്രിയുടെ പ്രതികരണം.