*എൻ. പ്രശാന്ത് ഐഎഎസിന്‍റെ സസ്പെൻഷൻ കാലാവിധി വീണ്ടും നീട്ടി*

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

*എൻ. പ്രശാന്ത് ഐഎഎസിന്‍റെ സസ്പെൻഷൻ കാലാവിധി വീണ്ടും നീട്ടി*

*എൻ. പ്രശാന്ത് ഐഎഎസിന്‍റെ സസ്പെൻഷൻ കാലാവിധി വീണ്ടും നീട്ടി*

 *തിരുവനന്തപുരം* : സമൂഹ മാധ‍്യമങ്ങളിലൂടെ അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലകിനെതിരേ വിമർശനം ഉന്നയിച്ചതിന്‍റെ പേരിൽ നടപടി നേരിട്ട എൻ. പ്രശാന്ത് ഐഎഎസിന്‍റെ സസ്പെൻഷൻ കാലാവിധി നീട്ടി. 6 മാസത്തേക്ക് കേന്ദ്ര സർക്കാരാണ് സസ്പെൻഷൻ കാലാവധി വീണ്ടും നീട്ടിയിരിക്കുന്നത്.

എൻ. പ്രശാന്തിനെതിരേ വകുപ്പുതല അന്വേഷണം തുടരുന്ന പശ്ചാത്തലത്തിൽ സസ്പെൻഷൻ നീട്ടണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ‍്യം ഉന്നയിച്ചിരുന്നു. ഇതേത്തുടർന്നാണ് നടപടി. 2024 നവംബർ 11 നായിരുന്നു എൻ. പ്രശാന്തിനെതിരേ നടപടിയുണ്ടായത്.