*ശബരിമല സ്വർണക്കൊള്ള കേസ്; സന്നിധാനത്ത് ശാസ്ത്രീയ പരിശോധനയ്ക്ക് തന്ത്രിയുടെ അനുമതി തേടി പ്രത്യേക അന്വേഷണ സംഘം*
റിപ്പോർട്ട് സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
*
ശബരിമല സ്വർണക്കൊള്ള കേസ്; സന്നിധാനത്ത് ശാസ്ത്രീയ പരിശോധനയ്ക്ക് തന്ത്രിയുടെ അനുമതി തേടി പ്രത്യേക അന്വേഷണ സംഘം*
*പത്തനംതിട്ട* : ശബരിമല സന്നിധാനത്ത് സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ശാസ്ത്രീയമായ പരിശോധന നടത്തുന്നതിന് തന്ത്രി മഹേഷ് മോഹനരോട് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) അനുമതി തേടി. ദേവസ്വം ബോർഡ് മുഖേനയാണ് തന്ത്രിയുടെ സമ്മതം തേടിയത്.
ദ്വാരപാലക ശില്പങ്ങളിലും കട്ടിളകളിലുമുള്ള നിലവിലുള്ള പാളികൾ ശാസ്ത്രീയമായി പരിശോധിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് കോടതി നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്.ഐ.ടി. നടപടികൾ ആരംഭിച്ചത്.
സ്വർണക്കൊള്ള കേസിൽ തെളിവുകൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ്, പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം പൂശി കൊണ്ടുവന്ന തകിടുകളിൽ ശാസ്ത്രീയ പരിശോധന നടത്തുന്നത്. ഈ തീർത്ഥാടന കാലത്തിന്റെ തുടക്കത്തിൽ സ്ഥാപിച്ച പാളികളിലും പരിശോധന നടത്തുന്നതാണ്.













