*നഗരത്തെ കാത്തിരിക്കുന്നത് അനന്തമായ വികസനം : കെ സുരേന്ദ്രൻ*
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
*PRESS RELEASE*
സിറ്റി ജില്ല ഓഫിസ്, തൈക്കാട്, തിരുവനന്തപുരം
13/11/ 2025
9 PM
*നഗരത്തെ കാത്തിരിക്കുന്നത് അനന്തമായ വികസനം : കെ സുരേന്ദ്രൻ*
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ BJP അധികാരത്തിൽ വന്നാൽ അനന്തമായ വികസനം നടക്കുമെന്നും, ബിജെപി യെ അധികാരത്തിൽ എത്തിക്കേണ്ടത് രാഷ്ട്രിയത്തിന് അതീതമായി നഗരത്തിൻ്റെ വികസനം ആഗ്രഹിക്കുന്നവരുടെ ഉത്തരവാദിത്വമാണന്നും മുൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.
തിരുവനന്തപുരം നഗരത്തെ കൈയ്യയച്ച് സഹായിക്കാൻ നരേന്ദ്ര മോദി സർക്കാർ തയ്യാറാണെന്നും, അതിന് എല്ലാം സാധ്യതകളും മനസ്സിലാക്കി പ്രയോജനപ്പെടുത്തുന്ന ഒരു ഭരണ സംവിധാനം നിർഭാഗ്യവശാൽ തിരുവനന്തപുരം നഗരത്തിന് ഇല്ല. സാധാരണക്കാരിയായി വന്നു എന്ന് അവകാശപ്പെടുന്ന തിരുവനന്തപുരത്തെ മേയർ ഏറ്റവും കൂടുതൽ ദ്രോഹിച്ചത് സാധാരണ ക്കാരെയാണന്നും, നഗരസഭയിലെ പട്ടിക ജാതി ഫണ്ട് വക മാറ്റി ചിലവാക്കിയത് അതിൻ്റെ ഒരു ചെറിയ ഉദാഹരണം മാത്രമാണന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ഇപ്പോഴത്തെ മേയറെ മത്സരിപ്പിക്കാനുള്ള ധൈര്യം പോലും സി പി എമ്മിന് ഇല്ലന്നും നിലവിലെ നഗര ഭരണ നേതൃത്വത്തിന് ഭരണത്തെ ക്കാൾ താത്പര്യം മോഷ്ടിക്കാനാണന്നും കെ സുരേന്ദ്രൻ തിരുവനന്തപുരത്ത് കാലടിയിൽ നടന്ന ബി ജെ പി സിറ്റി ജില്ലയിലെ ആറ്റുകാൽ മണ്ഡലം സംഘടിപ്പിച്ച തിരഞ്ഞടുപ്പ് ഓഫിസ് ഉദ്ഘാടന പരിപാടിയിൽ അരോപിച്ചു. ചടങ്ങിൽ സിറ്റി ജില്ല അദ്ധ്യക്ഷൻ കരമന ജയൻ പ്രസംഗിച്ചു. കൗൺസിലർമാരായ വി ശിവകുമാർ, മഞ്ജു ജി എസ്സ് , മണ്ഡലം അദ്ധ്യക്ഷൻ കോളിയൂർ രാജേഷ്, നേതാക്കളായ താമരം സജീവ്, ഉണ്ണി മുദ്ര, ലിജു നായർ, സുനിൽ കൃഷ്ണാഞ്ജലി എന്നിവർ പങ്കെടുത്തു.
*CPM നേതൃത്വം അറിയാതെ ശബരിമലയിൽ സ്വർണ കവർച്ച നടക്കില്ല: കെ സുരേന്ദ്രൻ*
തിരുവനന്തപുരം: ശബരിമല സ്വർണ്ണ കവർച്ചയിൽ ഇപ്പോൾ നടന്ന അറസ്റ്റുകൾ തിരഞ്ഞടുപ്പ് സമയത്ത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്ന് ബി ജെ പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനും, മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും അറിയായെ ശബരിമലയിലെ സ്വർണ കൊള്ള നടക്കില്ല. തിരുവനന്തപുരത്തെ പദ്മനാഭ സ്വാമി ക്ഷേ ത്രത്തിനകത്ത് നിന്ന് സ്വർണം എടുക്കാൻ രാജ കുടംബത്തിന് മേൽ ആരോപണം ഉന്നയിച്ച് വ്യാജ നരേറ്റീവ് സൃഷ്ടിച്ച പാർട്ടിയാണ് സി പി എമ്മെ ന്നും, വിശ്വാസികളുടെ എതിർപ്പ് മാത്രമാണ് പദ്മനാഭ സ്വാമി ക്കഷേത്രത്തിലെ മുതലിൽ തൊടാൻ പറ്റാത്തതെന്നും, മുഖ്യമന്ത്രി പിണറായി വിജയന് സ്വർണം ഒരു ബലഹീനതയാണന്നും കെ സുരേന്ദ്രൻ ആരോപണം നടത്തി. തിരുവനന്തപുരത്ത് കാലടിയിൽ നടന്ന ബി ജെ പി പരിപാടിയിൽ സംസാരിക്കുക ആയിരുന്നു കെ സുരേന്ദ്രൻ
Mohan Kumar
Convenor
Media cell
9645076723
Prem Kumar S Pillai
Co convenor
Media cell
98470 47765













