നെഹ്റുവും ജനാധിപത്യവും എം എൻ കാരശ്ശേരിയുടെ പ്രഭാഷണം നാളെ
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
വാർത്താക്കുറിപ്പ്
നെഹ്റുവും ജനാധിപത്യവും എം എൻ കാരശ്ശേരിയുടെ പ്രഭാഷണം നാളെ
തിരുവനന്തപുരം: കെ പി സി സി വിചാർ വിഭാഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയിൽ " നെഹ്റുവും ജനാധിപത്യവും " എന്ന വിഷയത്തിൽ എം എൻ കാരശ്ശേരി സംസാരിക്കുന്നു. ഒരു ദീർഘകാല ഇടവേളയ്ക്ക് ശേഷമാണ് എം എൻ കാരശ്ശേരി മാഷ് തിരുവനന്തപുരത്തെ വേദിയിൽ എത്തുന്നത് . ജവഹർലാൽ നെഹ്റുവിന്റെ ജൻമദിനമായ നവംബർ 14 ന് തൈയ്ക്കാട് ഗാന്ധിഭവനിൽ വച്ച് വൈകിട്ട് 4.30 നാണ് പ്രഭാഷണം. തുടർന്ന് സദസ്യരുമായുള്ള സംവാദവും ഉണ്ടാകും. പ്രഭാഷണം കേൾക്കാനും സംവാദത്തിൽ പങ്കെടുക്കാനുമായി
എല്ലാ ജനാധിപത്യ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി കെപിസിസി വിചാർ വിഭാഗ് ജില്ലാ ചെയർമാൻ അഡ്വ.വിനോദ് സെൻ അറിയിക്കുന്നു.













