തദ്ദേശ തിരഞ്ഞെടുപ്പ്: മീഡിയ റിലേഷൻസ് കമ്മിറ്റി രൂപീകരിച്ചു
Keralanewsmedia
തിരുവനന്തപുരം:പൊതുതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള മാധ്യമസംബന്ധിയായ കാര്യങ്ങൾ പരിശോധിച്ച് തീർപ്പാക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷനെ സഹായിക്കുന്നതിനായി സംസ്ഥാനതല മീഡിയ റിലേഷൻസ് കമ്മിറ്റി രൂപീകരിച്ചു.സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറിചെയർമാനും, പബ്ലിക് റിലേഷൻസ് ഓഫീസർ കൺവീനറുമായ മീഡിയ റിലേഷൻസ് സമിതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷനിലെ ലോ ഓഫീസർ, കൺസൽട്ടൻറ് (ഇലക്ഷൻ), ഐ പി ആർ ഡി ഡയറക്‌ടർ, കെ യു ഡബ്ള്യു ജെ തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് ഷില്ലർ സ്റ്റീഫൻ, മുതിർന്ന മാധ്യമപ്രവർത്തകനായ മലയിൻകീഴ് ഗോപാലകൃഷ്ണൻ, ഇൻഫർമേഷൻ കേരള മിഷൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ. പി കെ നൗഫൽ, സൈബർഡോം പോലീസ് ഇൻസ്പെക്ടർ കെ ജി കൃഷ്‌ണൻ പോറ്റി എന്നിവർ അംഗങ്ങളാണ്.













