സ്വന്തക്കാരെ സ്ഥാനാർഥിയാക്കി, സിപിഐയിൽ നിന്ന് രാജിവച്ച് കൊച്ചി ഡെപ്യൂട്ടി മേയർ

Keralanewsmedia

സ്വന്തക്കാരെ സ്ഥാനാർഥിയാക്കി, സിപിഐയിൽ നിന്ന് രാജിവച്ച് കൊച്ചി ഡെപ്യൂട്ടി മേയർ

സ്വന്തക്കാരെ സ്ഥാനാർഥിയാക്കി, സിപിഐയിൽ നിന്ന് രാജിവച്ച് കൊച്ചി ഡെപ്യൂട്ടി മേയർ

കൊച്ചി: കൊച്ചി കോർപ്പറേഷൻഡെപ്യൂട്ടി മേയർ അൻസിയ സിപിഐയിൽ നിന്ന് രാജിവച്ചു. പാർട്ടി അംഗത്വം ഉപേക്ഷിക്കുന്നതായി അൻസിയ പറഞ്ഞു.കൊച്ചി അഞ്ചാം ഡിവിഷനിലെ കൗൺസിലറാണ് അൻസിയ. അനർഹർക്ക് സീറ്റ് നൽകിയെന്ന് ആരോപിച്ചാണ് അൻസിയയുടെ രാജി. രാജിവെച്ചെങ്കിലും ഇടതുപക്ഷത്തിനൊപ്പം തുടരുമെന്ന് അൻസിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ഇത്തവണ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചപ്പോൾ അൻസിയ അതിൽ ഇടംപിടിച്ചിരുന്നില്ല. അൻസിയക്ക് പകരം മറ്റൊരാളെ നിർത്തിയതാണ് അവർ പാർട്ടി അംഗത്വം ഉപേക്ഷിക്കാൻ കാരണമായത്. സിപിഐ ജില്ലാ നേതൃത്വത്തിനെതിരെ ഗുരുതരമായ ആരോപണവും അവരുടെ ഭാഗത്തിനിന്നുണ്ടായി.പാർട്ടി വ്യക്തികൾക്കായി വഴിമാറുന്നു. പാർട്ടി കീഴ്ഘടകങ്ങൾ നൽകിയ സ്ഥാനാർഥി പട്ടിക അട്ടിമറിച്ച് ഇഷ്ടക്കാരെ പട്ടികയിൽ തിരുകിക്കയറ്റിയെന്നും പാർട്ടി അംഗത്വം പോലും ഇല്ലാത്തയാളെ താൻ മത്സരിച്ച ഡിവിഷനിൽ സ്ഥാനാർഥിയാക്കിയതെന്നും അൻസിയ ആരോപിച്ചു.ഇത്തവണ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചപ്പോൾ അൻസിയ അതിൽ ഇടംപിടിച്ചിരുന്നില്ല. അൻസിയക്ക് പകരം മറ്റൊരാളെ നിർത്തിയതാണ് അവർ പാർട്ടി അംഗത്വം ഉപേക്ഷിക്കാൻ കാരണമായത്.

സിപിഐ ജില്ലാ നേതൃത്വത്തിനെതിരെ ഗുരുതരമായ ആരോപണവും അവരുടെ ഭാഗത്തിനിന്നുണ്ടായി. പാർട്ടി വ്യക്തികൾക്കായി വഴിമാറുന്നു. പാർട്ടി കീഴ്ഘടകങ്ങൾ നൽകിയ സ്ഥാനാർഥി പട്ടിക അട്ടിമറിച്ച് ഇഷ്ടക്കാരെ പട്ടികയിൽ തിരുകിക്കയറ്റിയെന്നും പാർട്ടി അംഗത്വം പോലും ഇല്ലാത്തയാളെ താൻ മത്സരിച്ച ഡിവിഷനിൽ സ്ഥാനാർഥിയാക്കിയതെന്നും അൻസിയ ആരോപിച്ചു.