ശബരിമല നട ഇന്ന്  തുറക്കും

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

ശബരിമല നട ഇന്ന്  തുറക്കും

ശബരിമല നട ഇന്ന്  തുറക്കും

ശബരിമല രണ്ടു മാസത്തിലേറെ നീളുന്ന മണ്ഡല- മകരവിളക്ക് തീർഥാടനകാലത്തിനു തുടക്കം കുറിച്ച് അയ്യപ്പ ക്ഷേത്രനട ഇന്ന് വൈകിട്ട് 5ന് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്നു വിളക്ക് തിരി തെളിക്കും.

പതിനെട്ടാംപടി ഇറങ്ങി ആഴി തെളിച്ചശേഷം തീർഥാടകരെ പടികയറി ദർശനത്തിന് അനുവദിക്കും. 17ന് വൃശ്ചികപ്പുലരിയിൽ പൂജകൾ തുടങ്ങും.

ഡിസംബർ 26ന് തങ്കഅങ്കി ചാർത്തി ദീപാരാധന. 27ന് മണ്ഡലപൂജയ്ക്കു ശേഷം നടയടയ്ക്കും. ഡിസംബർ 30ന് വൈകിട്ട് 5ന് മകരവിളക്കിനായി നട തുറക്കും. ജനുവരി 14ന് മകരവിളക്ക്. 20നു നടയടയ്ക്കും.

സ്വാമിയേ ശരണമയ്യപ്പ 🙏