46 മത് കൊല്ലം ജില്ല കരാട്ടെ ചാമ്പ്യൻഷിപ്പിൽ ജയ് ഭാരത് കരാട്ടെ ക്ലബ് ഓവറോൾ ചാമ്പ്യൻ

Keralanewsmedia

46 മത് കൊല്ലം ജില്ല കരാട്ടെ ചാമ്പ്യൻഷിപ്പിൽ ജയ് ഭാരത് കരാട്ടെ ക്ലബ് ഓവറോൾ ചാമ്പ്യൻ

46 മത് കൊല്ലം ജില്ല കരാട്ടെ ചാമ്പ്യൻഷിപ്പിൽ ജയ് ഭാരത് കരാട്ടെ ക്ലബ് ഓവറോൾ ചാമ്പ്യൻ

കൊല്ലം ജില്ല കരാട്ടെ അസോസിയേഷൻറെ ആഭിമുഖ്യത്തിൽ നടന്ന 46 മത് ജില്ലാ ചാമ്പ്യൻഷിപ്പിൽ ജയ് ഭാരത് കരാട്ടെ ടീം മിന്നും പ്രകടനം കാഴ്ചവയ്ക്കുകയുണ്ടായി. സബ്ജൂനിയർ, കേഡറ്റ് ,ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി വിവിധ കാറ്റഗറികളിൽ നിന്നുള്ള ആയിരത്തോളം മത്സരാർത്ഥികൾ പങ്കെടുത്ത ചടങ്ങിൽ ജയ് ഭാരത് കരാട്ടെ ക്ലബ് അത്ഭുതകരമായ പ്രകടനത്തിലൂടെ 308 പോയിൻറ് നേടി ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുകയുണ്ടായി

ഷിഹാൻ വിനീതിന്റെ കാര്യക്ഷമമായ പരിശീലനവും നേതൃത്വവും ടീമിൻറെ വിജയത്തിന് വലിയ കരുത്തേകി.ക്ലബ്ബ് താരങ്ങൾ 35 സ്വർണവും 27 വെള്ളിയും ഇരുപത്തിയാറ് വെങ്കലവും നേടി ജില്ലയിൽ മറ്റു ക്ലബ്ബുകളെ ബഹുദൂരം പിന്നിലാക്കി.കാത്തയും കുമിത്തയും ഉൾപ്പെടെ 124 കാറ്റഗറികളിലായി മൊത്തം 88 മെഡൽ കരസ്ഥമാക്കി ശ്രദ്ധേയമായ പ്രകടനമാണ് ക്ലബ്ബ് കാഴ്ച വെച്ചത്