*ഫെസിലിറ്റേഷൻ സെന്ററുകൾ സജ്ജം; പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടർ*
Keralanewsmedia
ഐ പി ആർ ഡി
ജില്ലാ ഇൻഫർമേഷൻ ഓഫിസ്
തിരുവനന്തപുരം
വാർത്താക്കുറിപ്പ്
18 നവംബർ 2025
സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ ആരംഭിച്ച ഫെസിലിറ്റേഷൻ സെന്ററുകളുടെ സേവനം പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടർ അനുകുമാരി.
ജില്ലയിലെ എല്ലാ ബൂത്ത് പരിസരങ്ങളിലും ഫെസിലിറ്റേഷൻ സെന്റർ ആരംഭിച്ചു കഴിഞ്ഞു. എന്യൂമറേഷൻ ഫോം പൂരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന എല്ലാ സംശയങ്ങളും ദൂരീകരിക്കുവാനും 2002 വോട്ടർ പട്ടികയുമായി മാപ്പ് ചെയ്യുന്നതിനും എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് സമർപ്പിക്കുന്നതിനും സഹായിക്കുകയാണ് വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകൾ വഴി ലക്ഷ്യമിടുന്നത്. പൊതുജനങ്ങൾക്കും ബി എൽ ഒമാർക്കും ഗുണകരമാകുന്ന തരത്തിലാണ് ഫെസിലിറ്റേഷൻ സെന്ററുകൾ തയ്യാറാക്കിയിട്ടുള്ളതെന്നും ജില്ലാ കളക്ടർ അറിയിച്ചു. സെന്ററുകളുടെ കാര്യക്ഷമമായ പ്രവർത്തനം ഉറപ്പാക്കുന്നതിന് ബി.എൽ.ഓ മാരുടെ മേൽനോട്ടത്തിൽ ആവശ്യമായ വോളണ്ടിയേഴ്‌സിനെയും നിയമിച്ചിട്ടുണ്ട്.. ഫെസിലിറ്റേഷൻ സെന്ററുകളുടെ കാര്യക്ഷമമായ പ്രവർത്തനം ഉറപ്പാക്കുന്നതിന് ജില്ലയിലെ എല്ലാ രാഷ്ട്രീയ പ്രവർത്തകരുടെയും റസിഡൻസ് അസോസിയേഷനുകളുടെയും പൗരസമിതികളുടെയും സഹകരണം ഉണ്ടാകണമെന്നും ജില്ലാ കളക്ടർ അഭ്യർഥിച്ചു.













