*ജോലിസമ്മര്‍ദം താങ്ങാനാവുന്നില്ല; വെഞ്ഞാറമൂട്ടില്‍ എസ്ഐആർ ജോലിക്കിടെ ബിഎല്‍ഒ കുഴഞ്ഞുവീണു*

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

*ജോലിസമ്മര്‍ദം താങ്ങാനാവുന്നില്ല; വെഞ്ഞാറമൂട്ടില്‍ എസ്ഐആർ ജോലിക്കിടെ ബിഎല്‍ഒ കുഴഞ്ഞുവീണു*

*ജോലിസമ്മര്‍ദം താങ്ങാനാവുന്നില്ല; വെഞ്ഞാറമൂട്ടില്‍ എസ്ഐആർ ജോലിക്കിടെ ബിഎല്‍ഒ കുഴഞ്ഞുവീണു*

 *തിരുവനന്തപുരം* : എസ്‌ഐആര്‍ ജോലിസമ്മര്‍ദം കണ്ണൂരില്‍ ഒരു ബിഎല്‍ഒയുടെ ജീവനെടുത്തതിനു പിന്നാലെ തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ ജോലിക്കിടെ ബിഎല്‍ഒ കുഴഞ്ഞുവീണു. പാലോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ കല്ലറ ശിവകൃപയില്‍ ആര്‍.അനില്‍ (50) ആണ് കുഴഞ്ഞുവീണത്.

വാമനപുരം നിയോജകമണ്ഡലം 44-ാം ബൂത്തിലെ ബിഎല്‍ഒ ആണ്. കുഴഞ്ഞുവീണ അനിലിനെ ആദ്യം വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ശ്രീചിത്രയിലും പ്രവേശിപ്പിച്ചു. ബിഎല്‍ഒ ജോലിയുടെ ഭാഗമായി അനില്‍ കടുത്ത മാനസികസമ്മര്‍ദത്തിലായിരുന്നു എന്ന് കുടുംബം പറഞ്ഞു.